ADVERTISEMENT

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു നൂഡിൽസ് വിഭവത്തിന്റെ രുചിക്കൂട്ട് ഇതാ.

ചേരുവകൾ:

  • മാഗി നൂഡിൽസ് - 2 പാക്കറ്റ്
  • വെളിച്ചെണ്ണ -  1 ടേബിൾസ്പൂൺ
  • സവാള  - 1
  • തക്കാളി - 1
  • കാരറ്റ് - 1
  • കാപ്സിക്കം - 1
  • പച്ചമുളക്
  • വെളുത്തുള്ളി
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി - 1/4 ടീസ്പൂൺ
  • കുരുമുളക് പൊടി - 1/4 ടീസ്പൂൺ
  • ടൊമാറ്റോ സോസ് - I ടേബിൾസ്പൂൺ
  • മല്ലിയില
  • ഉപ്പ്
  • വെള്ളം - 2 ഗ്ലാസ്

 

തയാറാക്കുന്ന വിധം:

ഫ്രൈയിങ് പാൻ ചൂടായിക്കഴിയുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് ഇളക്കുക. പിന്നീട് സവാള ചേർത്ത് ഒന്ന് വാടിക്കഴിയുമ്പോൾ പച്ചമുളക്, കാരറ്റ് എന്നിവ ചേർത്ത് ഇളക്കുക. പിന്നീട് കാപ്സിക്കം ചേർക്കുക. ഇനി തക്കാളി ചേർത്തു കൊടുക്കുക. ആവശ്യമായ ഉപ്പ് കൂടി ചേർത്ത് ചെറുതീയിൽ നന്നായി വഴറ്റുക. പിന്നീട് ആവശ്യമായ പൊടികൾ ചേർത്ത് കൊടുക്കാം. മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെയും വഴറ്റി അതിനു ശേഷം ടൊമാറ്റോ സോസ് ചേർക്കാം. പിന്നീട് ആവശ്യമായ വെള്ളം ഒഴിച്ച് കൊടുക്കുക.തിളച്ചതിനു ശേഷം നൂഡിൽസ് ചേർത്ത് ഇളക്കുക. വെള്ളം വറ്റി വരുമ്പോഴേക്കും നൂഡിൽസിന്റെ കൂടെയുള്ള മസാല ചേർത്ത് നന്നായി യോജിപ്പിക്കാം. മല്ലിയില ചേർത്ത് ചൂടോടുകൂടി വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com