ADVERTISEMENT

അനീമിയയെ പ്രതിരോധിക്കാനും വണ്ണം കുറയ്ക്കുന്നതിനും പച്ച നേന്ത്ര കായ കൊണ്ടൊരു മധുരം.

ചേരുവകൾ 

  • നേന്ത്രക്കായ് - 700 ഗ്രാം
  • ശർക്കര - 300 ഗ്രാം
  • തിരുമ്മിയ തേങ്ങ - 150 ഗ്രാം (1/4 വെള്ളം ചേർത്ത് ഒന്നാം പാൽ, 1/2 കപ്പ് വെള്ളം ചേർത്ത് രണ്ടാം പാൽ )
  • നെയ്യ് - 1 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

  • നേന്ത്രക്കായ് തൊലി കളഞ്ഞ്, കറ കഴുകി രണ്ടോ മൂന്നോ തവണ വെള്ളത്തിൽ വൃത്തിയാക്കി എടുക്കുക.
  • ചുവടു കട്ടിയുള്ള പാനിലേക്ക് നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ശർക്കര പാനി ചേർത്ത് യോജിപ്പിക്കുക.
  • വെള്ളം തോർത്തി വച്ചേക്കുന്ന നേന്ത്രക്കായ് കഷ്ണങ്ങൾ ശർക്കര പാനിയിലേക്ക് ഇട്ട് രണ്ടാം പാൽ ചേർത്ത് പത്തു മുതൽ പതിനഞ്ച് മിനിറ്റ് വരെ വേവിക്കുക.
  • ശേഷം വീണ്ടും ഒരു 5 മിനിറ്റ് കൂടെ വേവിക്കുക, ശേഷം ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഏലയ്ക്കായ കൂടെ ഇട്ട് ചൂടോടുകൂടെയോ, തണുത്തശേഷമോ വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com