ADVERTISEMENT

.നിമിഷങ്ങൾക്കുള്ളിൽ  തയാറാക്കാവുന്ന് റൈസ്, ഉച്ചയൂണിനും കുട്ടികൾക്ക് ലഞ്ചിനും യാത്രകളിലും വളരെ ഉപകാരപ്രദമാണ്  ഈ പുളി ചോറ്.

ആവശ്യമുള്ള ചേരുവകൾ:

  • പച്ചരി  ചോറ് വേവിച്ച തണുപ്പിച്ചത് – 2 കപ്പ്
  • എണ്ണ – ഒരു ടേബിൾ സ്പൂൺ
  • കടുക് – ഒരു ടീസ്പൂൺ
  • ഉഴുന്ന് – അര ടീസ്പൂൺ
  • ചുവന്നമുളക് – 1
  • കടലപ്പരിപ്പ് – ഒരു ടേബിൾ സ്പൂൺ
  • പുളിയോദര മസാല - നാല് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കടലപ്പരിപ്പ്, ചുവന്ന മുളക് , കറിവേപ്പില എന്നിവ പൊട്ടിക്കഴിയുമ്പോൾ നാല് ടേബിൾ സ്പൂൺ മസാല ചേർത്ത് നന്നായി ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്തിളക്കി കഴിഞ്ഞാൽ പുളി സാദം തയാർ. റൈത്ത, പൊട്ടറ്റോ ചിപ്സ്, അച്ചാർ എന്നിവയോടൊപ്പം കഴിക്കാം.

വീട്ടിൽ തന്നെ മസാല തയാറാക്കാം

ഒരു സ്പൂൺ എള്ള് എണ്ണയിൽ കടുക്, പൊട്ടു കടല , ഉഴുന്ന് പരിപ്പ് , കറിവേപ്പില ,ചുവന്ന മുളക് ,വെളുത്തുള്ളി ഇവ ചേർത്ത് വറുക്കുക. ഇതിലേക്കു പുളി നീര്, ഉപ്പ്, മഞ്ഞൾപ്പൊടി ഇവ ചേർത്ത് ഇളക്കുക. പുളി നീര് കുറുകി വരുമ്പോൾ തീ അണയ്ക്കുക. തണുക്കാൻ വെയ്ക്കുക. ഇത് വേവിച്ച് വച്ചിരിക്കുന്ന ചോറിൽ ചേർത്ത് നന്നായി ഇളക്കി വിളമ്പുക.

English Summary : Easy Tamarind Rice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com