ADVERTISEMENT

ജെലാറ്റിൻ, ചൈനാഗ്രാസ് ഒന്നും ഉപയോഗിക്കാതെ തേങ്ങാപ്പാൽ കൊണ്ട് ഒരു അടിപൊളി പുഡ്ഡിങ്.

ചേരുവകൾ :

1. നാളികേരം ചിരകിയത് -2 കപ്പ്‌
2. പാൽ -500 മില്ലി
3. പഞ്ചസാര -4 ടേബിൾ സ്പൂൺ
4. കണ്ടൻസ്ഡ് മിൽക്ക് -4 ടേബിൾ സ്പൂൺ
5. വാനില പൊടി /എസ്സെൻസ് -1 ടീസ്പൂൺ
6. കോൺഫ്ലോർ -4 ടേബിൾ സ്പൂൺ
7. ഡെസിക്കേറ്റഡ് നാളികേരം -2 തൊട്ടു 3 ടേബിൾ സ്പൂൺ(നിർബന്ധമില്ല ) പകരം നാളികേരം നന്നായി വറത്തിട്ട് ഉപയോഗിക്കാം
8. കടല മിട്ടായി പൊടിച്ചെടുത്തത്

തയാറാക്കുന്ന വിധം :

  • പാൽ നന്നായി തിളപ്പിച്ചെടുത്ത് ചെറുതായിട്ട് ഒന്ന് ചൂടാറാൻ വയ്ക്കുക.
  • മിക്സിയുടെ ജാറിലേക്ക് നാളികേരം ഇട്ട് ചൂടുള്ള പാലിൽ നിന്ന് കുറച്ചു ഒഴിച്ച് നന്നായി അടിച്ചെടുക്കുക.
  • അതിനു ശേഷം നാളികേര പാൽ അരിച്ചെടുക്കുക. അതിലേക്കു ബാക്കി ഉള്ള പാൽ കൂടി ഒഴിച്ച് പഞ്ചസാരയും ഇട്ട് നന്നായി ഇളക്കുക.
  • ഒരു പാത്രത്തിൽ കോൺഫ്ളോർ എടുത്ത് അതിലേക്ക്  മിക്സ്‌ ചെയ്തു വച്ച പാൽ ഒഴിച്ച് നന്നായി ഇളക്കി കട്ടയില്ലാതെ എടുക്കുക.
  • യോജിപ്പിച്ചു വച്ച തേങ്ങാപ്പാലിലേക്ക് വാനിലാ പൊടി അല്ലെങ്കിൽ വാനില എസൻസ്, കണ്ടൻസ്ഡ് മിൽക്ക്, കോൺഫ്ലോർ കലക്കിയത് എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം തീ കത്തിച്ച് ചെറിയ തീയിൽ കട്ട പിടിക്കാതെ ഇളക്കി കൊടുക്കുക.
  • കുറച്ചു കട്ടിയായ് ഒരു ക്രീം പരുവത്തിൽ തീ അണച്ച് പുഡ്ഡിങ് ട്രെയിലേക്ക് അല്ലെങ്കിൽ ഏതെങ്കിലും ഗ്ലാസ്‌ പാത്രത്തിൽ നന്നായി തണുക്കാൻ വയ്ക്കുക.
  • തണുത്ത ശേഷം 3 തൊട്ട് 4 മണിക്കൂർ ഫ്രിഡ്‌ജിൽ സെറ്റാക്കി എടുക്കുക.
  • അതിനുശേഷം അലങ്കരിക്കാൻ മുകളിൽ ഡെസികേറ്റഡ് നാളികേരമോ /വറുത്ത നാളികേരമോ ഇട്ട് കൊടുക്കാം. മുകളിൽ കടല മിഠായി പൊടിച്ചെടുത്തതും മുകളിൽ വിതറി വിളമ്പാം.

English Summary : Coconut Milk Pudding Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com