ADVERTISEMENT

മലയാളികളുടെ നൊസ്റ്റാൾജിക് വിഭവം ആണ് നാടൻ പുഴുക്ക്. ചക്ക, കപ്പ, ചേന ഇതെല്ലാം കൊണ്ട് പുഴുക്ക് ഉണ്ടാക്കാറുണ്ട്. എന്നാൽ പതിവായി ഉണ്ടാക്കാറുള്ള പുഴുക്കിൽ നിന്ന് വ്യത്യസ്തമായി ഒരു നോൺ വെജ് പുഴുക്കാണ് ഈ വിഭവം. വൈകുന്നേരങ്ങളിൽ സ്ഥിരം എണ്ണ പലഹാരങ്ങൾ ഉണ്ടാക്കുന്നതിന് പകരം ഇതുപോലെ ഉള്ള വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്.

ചേരുവകൾ

  • ബീഫ് - 1/2 കിലോഗ്രാം
  • മുളകുപൊടി - 2 ടീസ്പൂൺ
  • മല്ലിപ്പൊടി - 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ + 1/4 ടീസ്പൂൺ
  • ഉപ്പ്
  • കപ്പ നുറുക്കിയത് - 1 വലുത് 
  • കാച്ചിൽ നുറുക്കിയത് - ഒരു ചെറിയ കഷ്ണം
  • ചേന നുറുക്കിയത് - ഒരു ചെറിയ കഷ്ണം
  • ചേമ്പ് നുറുക്കിയത് - 2 എണ്ണം
  • തേങ്ങ ചിരകിയത് - 1/2 മുറി
  • ജീരകം - 2 ടീസ്പൂൺ
  • പച്ചമുളക് - 4 എണ്ണം
  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
  • വറ്റൽ മുളക് - 4 എണ്ണം
  • കറിവേപ്പില
  • കടുക് - 1/2 ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

കപ്പ, ചേന, കാച്ചിൽ, ചേമ്പ് ഇതെല്ലാം കൂടി ആവശ്യത്തിന് വെള്ളവും ഉപ്പും 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കണം. അതിന് ശേഷം ബീഫ്, മുളകുപൊടി, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവയെല്ലാം കൂടി യോജിപ്പിച്ച് പാകത്തിന് വേവിച്ചെടുക്കണം. 

ഇറച്ചി വേകുന്ന സമയം കൊണ്ട് തേങ്ങയും ജീരകവും പച്ചമുളകും ചേർത്ത് അരപ്പ് തയാറാക്കി വയ്ക്കാം. 

ഇനി അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് വേവിച്ച കപ്പയും ചേനയും  ഇട്ട് കൊടുക്കണം അതിലേക്ക് അരപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വേവിച്ച ഇറച്ചി കൂടി ചേർത്ത് ഇളക്കി എടുക്കണം. അതിന് ശേഷം ഒരു ഫ്രൈയിങ് പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് ഇറച്ചി പുഴുക്കിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിച്ചെടുക്കണം.

English Summary : Traditional Beef​ Puzhukku​ Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com