ADVERTISEMENT

ജീവകങ്ങളും ലവണങ്ങളും നൽകുന്ന കലവറയാണ് സൂപ്പുകൾ. പച്ചക്കറിസൂപ്പുകൾ വണ്ണം കുറയ്ക്കുവാൻ ശ്രമിക്കുന്നവർക്കും ദഹനം കുറഞ്ഞ കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും ഒരേപോലെ ഉപയോഗപ്രദമാണ്. രോഗികൾക്കും ജീവിത ശൈലീ രോഗങ്ങളായ  പ്രമേഹം, ഹൃദ്രോഗം, കരൾ രോഗ ങ്ങൾ, വിളർച്ച, പോഷകക്കുറവുകൊണ്ടുള്ള രോഗാവസ്ഥ എന്നിവയ്ക്കൊക്കെ പരിഹാരമാണ് നല്ല സൂപ്പ്. ഇറച്ചി, മത്സ്യം എന്നിവ ചേർത്തും സൂപ്പുണ്ടാക്കാം. 

പച്ചക്കറിസൂപ്പ്

ചേരുവകൾ

  • പച്ച പട്ടാണി (ഗ്രീൻ പീസ്) - അര കപ്പ്
  • സവാള - അര കപ്പ്
  • കോൺഫ്ളവർ - ഒരു ടേബിൾ സ്പൂൺ
  • ബീൻസ് - രണ്ടു ടേബിൾ സ്പൂൺ
  • ഉരുളക്കിഴങ്ങ് - രണ്ടു ചെറുത്
  • സെലരി തണ്ട് (വേണമെങ്കിൽ മാത്രം) - രണ്ടു ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കുരുമുളകു പൊടി - അര ടീസ്പൂൺ
  • മൊരിച്ച റൊട്ടിക്കഷണങ്ങൾ കാൽ കപ്പ്(വേണമെങ്കിൽ മാത്രം)
  • വെള്ളം - നാലു കപ്പ്

തയാറാക്കുന്ന വിധം

ഗ്രീൻപീസ്, ചെറുതായി അരിഞ്ഞ പച്ചക്കറി എന്നിവ കുക്കറിൽ രണ്ടു വിസിൽ കേൾക്കുന്നതു വരെ വേവിക്കുക. വെന്ത ഗ്രീൻ പീസ് തവി കൊണ്ട് ഉടയ്ക്കുക. ഇതിലേക്കു സവാളയും സെലരി തണ്ടും ചേർത്തു നാലു കപ്പ് വെള്ളം ഒഴിച്ചു തിളപ്പി ക്കുക. കോൺഫ്ളവർ പൊടി വെള്ളത്തിൽ അലിയിച്ച് ഇതി ലേക്കു കട്ടകെട്ടാതെ ഇളക്കിച്ചേർക്കുക. ഉപ്പും കുരുമുളകു പൊടിയും ചേർത്ത് ഇളക്കുക. ഊർജവും കൊഴുപ്പും കുറയ്ക്കേണ്ട ആളുകൾ വെണ്ണയോ, നെയ്യോ ചേർക്കരുത്. അതില്ലാത്തവര്‍ക്കു രുചിക്ക് അവ ചേർക്കാം. റൊട്ടി മൊരിച്ചത് അലങ്കരിക്കുവാൻ ഉപയോഗിക്കാം. 

ഗുണങ്ങൾ: ജീവകങ്ങളായ ജീവകം എ, സി, മാംസ്യാംശം, നാരുകൾ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

തക്കാളി സൂപ്പ്

ചേരുവകള്‍

  • ദശയുള്ള തക്കാളി നാലെണ്ണം
  • സവാള ഒരെണ്ണം
  • പഞ്ചസാര ഒരു ടീസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • കോൺഫ്ളവർ ഒരു ടേബിൾ സ്പൂൺ
  • വെണ്ണ ഒരു ടീസ്പൂണ്‍‌
  • റൊട്ടി മൊരിച്ച കഷണങ്ങൾ‌  അര കപ്പ്
  • വെള്ളം മൂന്നു കപ്പ്

തയാറാക്കുന്ന വിധം

തക്കാളി ചെറിയ കഷണങ്ങളാക്കി വേവിക്കുക. സവാള ചെറുതായി അരിഞ്ഞതും ചേർക്കണം. ഇതിൽ രണ്ടു കപ്പു വെള്ളം ഒഴിച്ച് ഉടച്ചെടുക്കുക. ഇത് അരിച്ചെടുത്തു കട്ടയില്ലാ തെ വെള്ളത്തിൽ കലക്കിയെടുത്ത കോൺഫ്ളവർ ചേർത്തിള ക്കണം. ചെറുതീയിൽ വേവിച്ചെടുക്കുക. പഞ്ചസാരയും ഉപ്പും വെണ്ണയും ചേർത്തു മുഴുവൻ വെള്ളവും ചേർക്കുക. മൊരിച്ച റൊട്ടിക്കഷണങ്ങൾ മുകളിൽ വിതറി വിളമ്പാം. 

ഗുണങ്ങൾ: ധാരാളം ജീവകം സിയും നാരുകളും ഇതിൽ നിന്നു ലഭിക്കുന്നു. 

English Summary : Two Healthy Vegetable Soup Recipes For Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com