ADVERTISEMENT

നാടൻ രുചിയിൽ ചീര അവിയൽ തയാറാക്കിയാലോ? ചേരുവകൾ ഏതൊക്കെയെന്ന് നോക്കാം.

1. ഇളംചീരത്തണ്ട്, ഇളം ചീരയില, മുരിങ്ങയ്ക്ക, വെള്ളരിക്ക, ഇളം അച്ചിങ്ങ, വഴുതനങ്ങ, ഉരുളക്കിഴങ്ങ്, അധികം മൂക്കാത്ത കായ എന്നിവ ഒന്നരയിഞ്ചു നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – എല്ലാം കൂടി കാൽ കിലോ

  • 2. മുളകുപൊടി – അര ചെറിയ സ്പൂൺ
  • മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
  • 3. പച്ചമുളക് – എട്ട്, അറ്റം പിളർന്നത്
  • സവാള – ഒരു വലുത്, നീളത്തിൽ അരിഞ്ഞത്
  • പച്ചമാങ്ങ അരിഞ്ഞത് – കാൽ കപ്പ്
  • ഉപ്പ് – പാകത്തിന്
  • 4. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
  • ജീരകം – ഒരു നുള്ള്
  • 5. തൈര് – രണ്ടു ചെറിയ സ്പൂൺ
  • 6. കറിവേപ്പില – രണ്ടു തണ്ട്
  • വെളിച്ചെണ്ണ – നാലു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ കഷണങ്ങളാക്കിയ പച്ചക്കറികൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു വേവിക്കണം.

∙ മുക്കാൽ വേവാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തിളക്കി വേവിക്കണം.

∙ ജീരകവും തേങ്ങയും അവിയലിന്റെ പാകത്തിനു ചതച്ചു തൈരിൽ കലക്കി വയ്ക്കണം.

∙ ഈ അരപ്പ് പച്ചക്കറിക്കൂട്ടിൽ ചേർത്തു രണ്ടു മിനിറ്റ് വേവിച്ച ശേഷം വാങ്ങി കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com