ADVERTISEMENT

ഏത്തപ്പഴം പാൽ കറി കൂട്ടികഴിക്കാൻ രുചികരമായ അവൽ കരിക്ക് പാലപ്പം.

പാലപ്പം 

ഒന്നാം ചേരുവകൾ:

പച്ചരി – 2 കപ്പ്, വെള്ള അവൽ– ഒരു കപ്പ്, കരിക്കിൻ കാമ്പ് – ഒരു കപ്പ്, കരിക്കിൻവെള്ളം– ഒരു കപ്, തേങ്ങ ചിരകിയത– ഒരു കപ്പ്

രണ്ടാം ചേരുവകൾ:

  • സോഡാപ്പൊടി– ഒരു നുള്ള്, 
  • ഉപ്പ് പാകത്തിന്.

 

പാകംചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകൾ നന്നായി അരച്ചെടുത്ത് 8 മണിക്കൂർ വയ്ക്കണം. മാവ് പൊങ്ങിവന്നശേഷം ഒരു നുള്ള് സോഡാപ്പൊടിയും ഉപ്പും ചേർത്ത് അപ്പച്ചട്ടിയിൽ ഓരോ തവി ഒഴിച്ച് പാലപ്പം ചുട്ടെടുക്കണം.

 

ഏത്തപ്പഴം–പാൽകറി ചേരുവകൾ

2 ഏത്തപ്പഴം ചെറുതായി നുറുക്കിയത്, പഞ്ചസാര– 4 ടേബിൾസ്പൂൺ, തേങ്ങയുടെ ഒന്നാം പാൽ– ഒരു കപ്, രണ്ടാംപാൽ – 2 കപ്പ്, ഉപ്പ്– ഒരു നുള്ള്, ഏലയ്ക്കാപ്പൊടി – കാൽ ടീസ്പൂൺ, ചെറുഉള്ളി പൊടിയായി അരിഞ്ഞത്–– 3 എണ്ണം നെയ്യ്–– ഒരു ടേബിൾ സ്പൂൺ

 

saniha
സനിഹ

തയാറാക്കുന്നവിധം 

ചുവടുകട്ടിയുള്ള പാത്രത്തിലേക്ക് ഏത്തപ്പഴം നുറുക്കും പഞ്ചസാരയും രണ്ടാം പാലും ഉപ്പും ചേർത്ത് വേവിച്ചു നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒന്നാം പാലും ഏലയ്ക്കയും ചേർക്കണം. തിള വരുമ്പോൾ അടുപ്പിൽനിന്നു വാങ്ങുക. ചെറുഉള്ളി അരിഞ്ഞതു നെയ്യിൽ മൂപ്പിച്ച് ചേർക്കണം. ഏത്തപ്പഴം പാൽകറി തയാർ. പാലപ്പത്തിനൊപ്പം കഴിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com