ADVERTISEMENT

ആഘോഷങ്ങളുടെ മാസമാണ് ഏപ്രിൽ. തനതു രുചിയിൽ തയാറാക്കാവുന്ന ചില രുചിക്കൂട്ടുകൾ ഇതാ...ലോകമെങ്ങും ഈസ്റ്റർ ആഘോഷമാക്കുമ്പോൾ നമ്മുടെ മേശയിലും രുചിസമൃദ്ധമായ ഈസ്റ്റർ വിരുന്ന് ഒരുക്കാം. പാതിരാക്കുർബാന കഴിഞ്ഞ് പാലപ്പവും ഫിഷ് മോലിയും അല്ലെങ്കിലു കപ്പയും ബീഫും കഴിച്ച് നോമ്പു തുറക്കാം....

സ്‌റ്റൂ റൈസ്

1. ബിരിയാണിയരി - രണ്ടു കപ്പ്
വെള്ളം - നാലു കപ്പ്
2. ആട്ടിറച്ചി കഷണങ്ങളാക്കിയത് - ഒരു കിലോ
3. പാചക എണ്ണ - കാൽ കപ്പ്
4. കറുവാപ്പട്ട ഒരിഞ്ചു -നീളത്തിൽ - നാലു കഷണം
ഗ്രാമ്പൂ - 8
ഏലയ്‌ക്കാ - നാല്
കുരുമുളക് രണ്ടായി ചതച്ചത് - ഒരു ഡിസേർട്ട് സ്‌പൂൺ
5. സവാള നീളത്തിലരിഞ്ഞത് - ഒരു കപ്പ്
പച്ചമുളക് അറ്റം പിളർന്നത് - ആറ്
ഇഞ്ചി നീളത്തിലരിഞ്ഞത് - ഒരു ഡിസേർട്ട് സ്‌പൂൺ
വെളുത്തുള്ളിയല്ലി - 10
കറിവേപ്പില - രണ്ടു തണ്ട്
6. മല്ലിപ്പൊടി - രണ്ടു ടീസ്‌പൂൺ
7. മൈദാ - അര ഡിസേർട്ട് സ്‌പൂൺ
8. വിന്നാഗിരി - ഒരു ഡിസേർട്ട് സ്‌പൂൺ
ഉപ്പ് - പാകത്തിന്
9. രണ്ടു കപ്പ് തിരുമ്മിയ തേങ്ങായിൽനിന്നെടുത്ത
കുറുകിയ തേങ്ങാപ്പാൽ - ഒരു കപ്പ്
10.വിന്നാഗിരി - അര ഡിസേർട്ട് സ്‌പൂൺ
ഉപ്പ് - പാകത്തിന്
11. കുരുമുളക് മുഴുവനെ - 12
12. മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു പിടി

പാകം ചെയ്യുന്നവിധം

∙ ചൂടായ എണ്ണയിൽ നാലും അഞ്ചും ചേരുവകൾ യഥാക്രമം വഴറ്റിക്കോരുക
∙ ബാക്കി എണ്ണയിൽ അൽപം വെള്ളത്തിൽ കുതിർത്ത മല്ലിപ്പൊടിയും മൈദായും ചേർത്ത് ശരിക്കു മൂത്താലുടൻ ഇറച്ചിയിട്ടു വഴറ്റുക.
. വിന്നാഗിരിയും ഉപ്പും തേങ്ങാപ്പാലും ഒഴിച്ച് ഇറച്ചി വേവിക്കുക. ഇറച്ചി മുക്കാൽ വേവാകുമ്പോൾ വഴറ്റിക്കോരി വച്ചിരിക്കുന്ന മസാലയും ചേർത്ത് പാത്രം മൂടി വേവിക്കുക.
. ഈ സമയത്ത് രണ്ടാമതു കുറിച്ചിരിക്കുന്ന വിന്നാഗിരിയും ഉപ്പും ചേർത്ത് ചാറു വറ്റിക്കുക. അവസാനം കുരുമുളകു മുഴുവനെ ഉള്ളതു ചേർത്ത് അടുപ്പിൽ വച്ചു ചെറുതീയിൽ ചാറു വറ്റിച്ചു കുറുക്കി അരപ്പ് ഇറച്ചിക്കഷണങ്ങളിൽ പൊതിഞ്ഞിരിക്കുമ്പോൾ വാങ്ങി മല്ലിയിലയും ചേർക്കണം.

ചോറു തയ്യാറാക്കുന്നവിധം

∙ നാലു കപ്പ് വെള്ളം വെട്ടിത്തിളയ്‌ക്കുന്നതിൽ അരിയിട്ടു ചോറു കുഴഞ്ഞുപോകാതെ വേവിച്ച് ഉപ്പു ചേർത്തു കുടഞ്ഞു വയ്‌ക്കണം.
∙ നെയ്‌മയം പുരട്ടിയ ഒരു പാത്രത്തിന്റെ അടിയിൽ ചോറു പകുതി നിരത്തി മീതെ കുറുകിയ ഇറച്ചിക്കറി സമനിരപ്പായി നിരത്തണം. അതിന്റെ മീതെ ബാക്കി ചോറു നിരത്തുക.
. ഈ പാത്രം തട്ടംകൊണ്ടു മൂടി അടിയിലും മുകളിലും തീക്കനലിട്ട് ഇരുപതു മിനിറ്റ് ബേക്കു ചെയ്‌തെടുക്കണം.

ജിൻജിലി ഫിഷ്
1. മീൻ കഷണങ്ങൾ - ഒരു കിലോ
2. പിരിയൻ മുളകുപൊടി - ഒരു ഡിസേർട്ട് സ്‌പൂൺ
കുരുമുളകുപൊടി - ഒരു ടീസ്‌പൂൺ
കടുക് - കാൽ ടീസ്‌പൂൺ
വെളുത്തുള്ളിയല്ലി - പത്ത്
ഇഞ്ചി - ഒരു ചെറിയ കഷണം
ഉപ്പ് - പാകത്തിന്
3. പാചക എണ്ണ - കാൽ കപ്പ്
4. സവാള നീളത്തിൽ കനം കുറച്ചരിഞ്ഞത് - ഒരു കപ്പ്
5. ഇഞ്ചി നീളത്തിൽ അരിഞ്ഞത് - രണ്ടു ടീസ്‌പൂൺ
ചെറിയ വെളുത്തുള്ളിയല്ലി - പന്ത്രണ്ട്
പച്ചമുളക് - നാല്, ഓരോന്നും രണ്ടാക്കണം
6. പഴുത്ത തക്കാളി കൊത്തി അരിഞ്ഞത് - അര കപ്പ്
7. കുറുകിയ വാളൻപുളിവെള്ളം - ഒരു ഡിസേർട്ട് സ്‌പൂൺ
കറിവേപ്പില, ഉപ്പ് - പാകത്തിന്
8. എള്ള് - ഒരു ഡിസേർട്ട് സ്‌പൂൺ

പാകം ചെയ്യുന്നവിധം

∙ രണ്ടാമത്തെ ചേരുവ അരയ്‌ക്കണം
∙ ചൂടായ എണ്ണയിൽ സവാള വഴറ്റുക. മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി മൂപ്പിക്കണം
∙ അഞ്ചാമത്തെ ചേരുവകളും ചേർത്തു വഴറ്റി, എല്ലാംതന്നെ കോരിയെടുക്കണം
∙ ബാക്കി എണ്ണ അരിച്ചെടുത്ത് വേറെ കുറച്ച് എണ്ണയുംകൂടി ചേർത്ത് കാൽ കപ്പ് എണ്ണ ആകുമ്പോൾ അരപ്പു ചേർത്തു ചെറുതീയിൽ തുടരെ ഇളക്കി എണ്ണ തെളിയുമ്പോൾ തക്കാളിയും ചേർക്കുക.
. മസാലമൂത്ത -മണം വരുമ്പോൾ രണ്ടു കപ്പു വെള്ളം ഒഴിച്ച് ഒന്നു തിളച്ചാലുടൻ മീൻ ചേർക്കണം.
. ഏഴാമത്തെ ചേരുവകളും ചേർത്തു മീനിന്റെ ചാറ് ഒരുവിധം വറ്റുന്ന സമയത്തു വഴറ്റി വച്ചിരിക്കുന്ന ചേരുവകൾ ചേർക്കണം.
. ചാറു പാകത്തിനു കുറുകുമ്പോൾ നല്ല ഭംഗിയുള്ള പരന്ന പാത്രത്തിൽ ആക്കണം. മൂപ്പിച്ച എള്ള് മീതെ തൂകണം.
. ഇതിനു ചുറ്റിലും ആവിയിൽ വേവിച്ച വർണ്ണപ്പകിട്ടുള്ള പച്ചക്കറികൾകൊണ്ട് അലങ്കരിച്ച് ചൂടോടെ ഉപയോഗിക്കണം.

English Summary : Easter Special Recipes for Breakfast and Lunch.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com