ADVERTISEMENT

സ്വപ്‌നഭവനം യാഥാര്‍ഥ്യമാക്കുന്നതിന് എസ് ബി ഐ യുടെ കൈത്താങ്ങ്. കുറഞ്ഞ പലിശയായ 6.80 ശതമാനം വാര്‍ഷികനിരക്കില്‍ ഭവന വായ്പ വാഗ്ദാനം ചെയ്യുന്ന ബാങ്ക് മാര്‍ച്ച് വരെയുള്ള അപേക്ഷകള്‍ക്ക് പ്രോസസിങ് ഫീസ് ഒഴിവാക്കും. രാജ്യത്തെ മുന്തിയ ബാങ്കായ എസ് ബി ഐ യ്ക്കാണ് ഭവന വായ്പ മേഖലയുടെ 34 ശതമാനവും. ദിവസം 1000 അപേക്ഷകരെയാണ് ഭവന വായ്പ മേഖലയിലേക്ക് ഉള്‍ചേര്‍ക്കുന്നത്.

നിലവില്‍ പൊതുമേഖലാ ബാങ്കുകളിലെ കുറഞ്ഞ നിരക്കാണ് 6.8 ശതമാനം. അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ച് ഇതിന് മുകളിലേക്കു വിവിധ പലിശ നിരക്കില്‍ ബാങ്ക് ഭവനവായ്പകള്‍ അനുവദിക്കും. കുറഞ്ഞ മുതല്‍മുടക്കുള്ള അഫോഡബിള്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഭവന വായ്പ നല്‍കിയത് എസ് ബി ഐ ആണ്. ഇതുവരെ പ്രധാനമന്ത്രി ആവാസ് യോജനയില്‍ രണ്ട ലക്ഷം ഭവനവായ്പകളാണ് ബാങ്ക് നല്‍കിയത്. കൂടാതെ ഭവന വായ്പയുടെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുള്ള നടപടികള്‍ക്കും ബാങ്ക് തുടക്കം കുറിച്ചിട്ടുണ്ട്.

English Summary : SBI Home Loans Become Cheaper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com