ADVERTISEMENT

കോവിഡ് പ്രതിസന്ധി പരുങ്ങലിലാക്കിയ ഇടത്തട്ടുകാരുടെ ജീവിതത്തിന് കേന്ദ്ര ബജറ്റ് കൈത്താങ്ങാകുമോ? 2021-22 ബജറ്റില്‍ നികുതിയിളവ് പരിധി നിലവിലുള്ളതിലും ഉയര്‍ത്തുമോ?  കേന്ദ്ര ബജറ്റിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ആദായ നികുതി അടിസ്ഥാന കിഴിവ് നിലവിലുളള 2.5 ലക്ഷത്തില്‍ നിന്നും 5 ലക്ഷം രൂപയായി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ലക്ഷമായി നികുതി ഒഴിവ് പരിധി ഉയര്‍ത്തുന്നത് ഇടത്തട്ടുകാരുടെ ചെലവാക്കാനുതകുന്ന വരുമാനത്തില്‍ വലിയ മാറ്റമുണ്ടാക്കും.ഇത് കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കും വരുമാന നഷ്ടത്തിനും വലിയൊരു അനുഗ്രഹമാകും.

രണ്ട് തരം നികുതി ഘടന

കഴിഞ്ഞ വര്‍ഷവും അടിസ്ഥാന നികുതി ഇളവില്‍ കാതലായ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും രണ്ട് തരത്തിലുള്ള നികുതി ഘടനയാണ് ബജറ്റ്  അന്ന് മുന്നോട്ട് വച്ചത്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നിലവിലുള്ള 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തുമെന്നും പ്രതീക്ഷയുണ്ട്.

കഴിഞ്ഞ ബജറ്റില്‍ 10,000ല്‍ നിന്ന് 50.000 ആക്കി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വര്‍ധിപ്പിച്ചിരുന്നു. ഇത് ശമ്പളക്കാര്‍ക്ക് കിട്ടിയ പ്രധാന  നേട്ടമായിരുന്നു. മെഡിക്കല്‍ റീഇംപേഴ്സ്മെന്റ്, കണ്‍വെയ്ന്‍സ് അലവന്‍സ് എന്നിവയ്ക്ക് പകരം എന്നുള്ള നിലയ്ക്കാണ് 40,000 രുപ എന്ന ഈ ആനുകുല്യം 2018 ല്‍ അനുവദിച്ചത്. 

English Summary : Middle Class may Get Higher Income Tax Exemption in Union Budget 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com