ADVERTISEMENT

2021ൽ വ്യക്തമായ സാമ്പത്തികലക്ഷ്യങ്ങൾ മുൻനിർത്തി അച്ചടക്കത്തോടെ ദീർഘകാലത്തേക്കു നിക്ഷേപം നടത്താൻ സാധാരണക്കാരെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ, വ്യത്യസ്തങ്ങളായ സാമ്പത്തികാവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന മ്യൂച്ചൽ ഫണ്ടുകളിന്നുണ്ട്. എന്നാൽ അവയിൽ നിക്ഷേപം നടത്താനായി ചില തയാറെടുപ്പുകൾ വേണം. 

∙ റിസ്ക് എടുക്കുവാനുള്ള ശേഷി എത്രയെന്ന് ഓരോ നിക്ഷേപകനും അറിഞ്ഞിരിക്കണം.

∙ നിക്ഷേപലക്ഷ്യം മനസ്സിൽ ഉറപ്പിക്കണം. എത്ര കാലത്തേക്കു നിക്ഷേപം നിലനിർത്താൻ സാധിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം.

∙ വിപണിയിൽ താൽക്കാലികമായി ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളിൽ പരിഭ്രമിച്ച് നിക്ഷേപം പെട്ടെന്നു പിൻവലിക്കാതിരിക്കുക. കൂടുതൽ കാലം നിക്ഷേപിക്കുന്ന പണം കൂടുതൽ റിട്ടേൺ നൽകുമെന്ന തത്വത്തിൽ വിശ്വസിച്ച് അച്ചടക്കമുള്ള നിക്ഷേപകനാകാൻ സ്വയം പരിശീലിക്കുക.

∙ അഞ്ചോ ആറോ സ്കീമുകൾ ഉൾപ്പെടുത്തി നിങ്ങൾക്ക് അനുയോജ്യമായ ഒരു മോഡൽ പോർട്ട്ഫോളിയോ വികസിപ്പിച്ചെടുക്കുക എന്നത് സ്വീകരിക്കാവുന്ന ഒരു രീതിയാണ്.ഒരു നിശ്ചിത കാലാവധി നിശ്ചയിച്ച് പോർട്ട്ഫോളിയോ റിവ്യൂ ചെയ്യേണ്ടതും അത്യാവശ്യമാണ്. 

ഒരോരുത്തരുടെയും വ്യത്യസ്തമായ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് എങ്ങനെ മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങളെ ഉപയോഗപ്പെടുത്താമെന്നറിയാൻ മനോരമ ഓൺലൈനും ഐസിഐസിഐ പ്രുഡൻഷ്യലും ചേർന്ന് അവതരിപ്പിക്കുന്ന 'സ്മാർട്ട് ഇൻവെസ്റ്റർ' വെബിനാർ അവസരമൊരുക്കുന്നു. ഐസിഐസിഐയുടെ പ്രൊഡക്ട് കമ്യൂണിക്കേഷൻ മേധാവി മനീഷ് ആർ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.ജനുവരി 29 വെള്ളിയാഴ്ച വൈകിട്ട് 4 മണി  മുതൽ 5 വരെ സംഘടിപ്പിക്കുന്ന വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Smart Investor Webinar on January 29th Saturday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com