Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിസിഐ ദൈവത്തിനും മുകളിലല്ല; ബോർഡിനെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്

S. Sreesanth

കൊച്ചി ∙ ബിസിസിഐ ദൈവത്തിനും മുകളിലല്ലെന്നു ശ്രീശാന്ത്. ശ്രീശാന്തിന്റെ കളിവിലക്ക് നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ അപ്പീൽ പോകാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണു ശ്രീശാന്ത് രോഷാകുലനായി സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചത്.

‘ഞാൻ കെഞ്ചുകയല്ല. എന്റെ ജീവിതം തിരിച്ചു തരാനാണു ചോദിക്കുന്നത്. അത് എന്റെ അവകാശമാണ്. നിങ്ങൾ (ബിസിസിഐ നേതൃത്വം) ദൈവത്തെക്കാൾ മുകളിലല്ല. ഞാൻ വീണ്ടും കളിക്കുമോ??? ’-ബിസിസിഐയെ അഭിസംബോധന ചെയ്തു ശ്രീശാന്ത് ആദ്യം ട്വിറ്ററിൽ കുറിച്ചു. ‘നിങ്ങൾക്ക് ഒരാളോടു ചെയ്യാവുന്ന അങ്ങേയറ്റം മോശമായ കാര്യമാണിത്. അതും, നിരപരാധിയെന്ന് ഒന്നല്ല വീണ്ടും വീണ്ടും തെളിയിച്ച ഒരാളോട്. നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല’-അനുബന്ധമായി വീണ്ടും കുറിച്ചു.

വീണ്ടും കളിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചു ശ്രീശാന്തും കെസിഎയും ബിസിസിഐക്കു കത്തയച്ചിരുന്നു. ഇതു തള്ളി ബിസിസിഐ നിയമപോരാട്ടം തുടരാൻ തീരുമാനിച്ചതായാണു സൂചന.

related stories