Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുത്ത വിമർശനത്തിനു പിന്നാലെ ക്ഷമാപണവുമായി ശ്രീശാന്ത്

sreesanth

കൊച്ചി ∙ ബിസിസിഐക്കെതിരെ നടത്തിയ കടുത്ത വിമർശനത്തിന് ക്ഷമാപണവുമായി ശ്രീശാന്ത്. ‘ക്രിക്കറ്റ് കളിക്കാനുള്ള ആകാംക്ഷ കൊണ്ടാണു മാതൃസംഘടനയായ ബിസിസിഐക്കെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ചത്. അതിൽ പശ്ചാത്തപിക്കുന്നു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു’- ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു. 

നേരത്തേ ട്വിറ്ററിലൂടെ തന്നെ ബിസിസിഐക്കെതിരെ നടത്തിയ രൂക്ഷ വിമർശനത്തിനാണ് ക്ഷമാപണം. ശ്രീശാന്തിന്റെ കളി വിലക്ക് നീക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള ബിസിസിഐ നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു വിമർശനം.

നിരപരാധിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച ഒരാളോട് ചെയ്യാവുന്ന ഏറ്റവും മോശം കാര്യമാണിതെന്നും ബിസിസിഐ എന്നത് ദൈവത്തിനു മുകളിലല്ലെന്നും വിമർശിച്ച ശ്രീശാന്ത് അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നു പറയുന്ന ബിസിസിഐക്ക് ചെന്നൈ സൂപ്പർ കിങ്സിനെയും രാജസ്ഥാൻ റോയൽസിനെയുംകുറിച്ച് എന്താണു പറയാനുള്ളതെന്നും ചോദിച്ചു.

related stories