Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വന്റി 20 പരമ്പര: ലങ്കയെ തൂത്തുവാരി പാക്കിസ്ഥാൻ

Pakistani-cricket-team

ലഹോർ ∙ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര പാക്കിസ്ഥാൻ തൂത്തുവാരി. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന അവസാന മൽസരത്തിൽ അവർ ശ്രീലങ്കയെ 36 റൺസിനു തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ കുറിച്ച മൂന്നു വിക്കറ്റിന് 180 റൺസിനെതിരെ ലങ്കൻ പോരാട്ടം ഒൻപതു വിക്കറ്റിന് 144 ൽ അവസാനിച്ചു. മുഹമ്മദ് ആമിർ നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. 36 പന്തിൽ 54 റൺസെടുത്ത ഷനക മാത്രമാണ് സന്ദർശക നിരയിൽ ചെറുത്തുനിന്നത്. മാൻ ഓഫ് ദ് മാച്ച്. ശുഐബ് മാലിക് (24 പന്തിൽ 51), ഉമർ അമിൻ (37 പന്തിൽ 45) എന്നിവരുടെ മികവിലാണു പാക്ക് ബാറ്റിങ് മുന്നേറിയത്