Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മർദം ഇങ്ങനെയുമോ; കളി മോശമായതോടെ സ്കോളർഷിപ്പ് മടക്കി നൽകി ക്രിക്കറ്റ് താരം

Pranav പ്രണവ് ധൻവാഡെ

ക്രിക്കറ്റ് കളത്തിലെ പ്രകടനം മോശമായതോടെ സ്കോളർഷിപ്  മടക്കിനൽകിയ പ്രണവ് ധൻവാഡെയെക്കുറിച്ച് ആൻ മേരി.

ഞങ്ങൾക്കെല്ലാം സങ്കടമുള്ള ഒരു വാർത്തയാണിത്. രണ്ടു വർഷം മുൻപ് ഒരു ഇന്നിങ്സിൽ 1009 റൺസ് അടിച്ചെടുത്തു ലോക റെക്കോർഡ‍ിട്ട മുംബൈ ക്രിക്കറ്റ് താരം പ്രണവ് ധൻവാഡെ നേട്ടത്തിനു പാരിതോഷികമായി ലഭിച്ച സ്കോളർഷിപ് ഉപേക്ഷിക്കുകയാണത്രേ. റെക്കോർഡിനു ശേഷം പ്രതീക്ഷകളുടെ ഭാരത്താൽ ‌‍പ്രണവിന്റെ പ്രകടനം മോശമായതോടെയാണു സ്കോളർഷിപ് വേണ്ട എന്നു കാണിച്ചു പ്രണവിന്റെ അച്ഛൻ പ്രശാന്ത് എംസിഎയ്ക്കു കത്തെഴുതിയത്.

ഭാവിയിൽ പ്രണവ് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കിൽ സ്കോളർഷിപ് വീണ്ടും സ്വീകരിക്കാം എന്നും കത്തിൽ പറയുന്നു. എന്തൊരു കഷ്ടം! കായികതാരമായതിനാലും ഞങ്ങളുടെ അതേ പ്രായമായതിനാലും പ്രണവിന്റെ അവസ്ഥ ശരിക്കു മനസ്സിലാകും. ഒരു നേട്ടം കൈവരിച്ചാൽ അതിലും വലിയ നേട്ടങ്ങളാണു നമ്മളിൽനിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. പലപ്പോഴും അതു വലിയ സമ്മർദമാകാറുണ്ട്. എല്ലാവരും അതു മനസ്സിലാക്കണം എന്നാണു പറയാനുള്ളത്. ഞങ്ങളെക്കുറിച്ചു പ്രതീക്ഷ പുലർത്തിക്കോളൂ, പക്ഷേ, സമ്മർദങ്ങളുടെ ഭാരം നൽകരുത്.

കഴിഞ്ഞവർഷം ജനുവരിയിലാണു പത്താം ക്ലാസുകാരനായ പ്രണവ് സ്കൂൾ ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 1009 റൺസ് അടിച്ചെടുത്തു ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്.

(ആൻ മേരി – ബാസ്കറ്റ് ബോൾ, ഇന്ത്യൻ അണ്ടർ–16 ടീം അംഗം, മൗണ്ട് കാർമൽ ജിഎച്ച്എസ്എസ് കോട്ടയം)