Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ-ശ്രീലങ്ക ഏകദിനങ്ങൾ 11.30 മുതൽ

SKN-CRICKET-AFG-WIS

ന്യൂഡൽഹി∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങൾ നേരത്തേ നിശ്ചയിച്ചതിലും മുൻപേ ആരംഭിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ധർമശാലയിലെയും മൊഹാലിയിലെയും തണുപ്പുകാലം കണക്കിലെടുത്തു മൽസരങ്ങൾ രണ്ടു മണിക്കൂർ നേരത്തേ തുടങ്ങും. ഇതോടെ 1.30ന് ആരംഭിക്കേണ്ട മൽസരങ്ങൾ 11.30ന് തുടങ്ങും.

ഡിസംബറിൽ ഉത്തരേന്ത്യയിലെ അതിശൈത്യം കണക്കിലെടുത്താണു മൽസരങ്ങളുടെ സമയം മാറ്റുന്നതെന്നു ബോർഡ് ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി അറിയിച്ചു. എന്നാൽ വിശാഖപട്ടണത്തെ മൂന്നാം മൽസരത്തിന്റെ സമയത്തിൽ മാറ്റമില്ല.

related stories