Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് വമ്പൻ തോൽവി

Cricket

ഡ്യുണെഡിൻ, ന്യൂസീലൻഡ് ∙ പാക്കിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസീലൻഡിന് 183 റൺസിന്റെ വമ്പൻ ജയം. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (73), റോസ് ടെയ്‍ലർ (52) എന്നിവരുടെ ബാറ്റിങ് മികവിൽ 257ന് പുറത്തായ ന്യൂസീലൻഡ് 27.2 ഓവറിൽ വെറും 74 റൺസിന് പാക്കിസ്ഥാനെ പുറത്താക്കി പരമ്പര സ്വന്തമാക്കി. 7.2 ഓവറിൽ 17 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടാണ് കളിയിലെ താരം. സ്കോർ: ന്യൂസീലൻഡ് 50 ഓവറിൽ 257 (വില്യംസൺ 73, ടെയ്‍ലർ 52, റുമൻ റായീസ് 51ന് മൂന്ന്), പാക്കിസ്ഥാൻ 27.2 ഓവറിൽ 74 (റുമൻ റായീസ് 16, ബോൾട്ട് 17ന് അഞ്ച്).