ADVERTISEMENT

മുംബൈ ∙ ഏഴു വർഷത്തെ വിലക്കിനു ശേഷം മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്റെ മത്സരക്രിക്കറ്റിലേക്കുള്ള മടങ്ങിവരവായിരുന്നു കഴിഞ്ഞ ദിവസം മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ കേരളം–പുതുച്ചേരി മത്സരത്തിന്റെ സവിശേഷത. എറിഞ്ഞ 2–ാം ഓവറിൽ തന്നെ പുതുച്ചേരി താരം ഫാബിദ് അഹ്മദിനെ ക്ലീൻ ബോൾഡാക്കി ശ്രീ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. ശ്രീയുടെ വിക്കറ്റ് നേട്ടത്തിന്റെ വിഡിയോയ്ക്കൊപ്പം മത്സരത്തിലെ മറ്റൊരു ദൃശ്യവും ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്. കേരള ടീം ക്യാപ്റ്റനും ഇന്ത്യൻ താരവുമായ സഞ്ജു സാംസണിന്റെ മാസ് ഡയലോഗും പിന്നാലെ അടിച്ച സിക്സുമാണത്. 

പുതുച്ചേരി കുറിച്ച 139 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം വിജയത്തിലേക്ക് അനായാസം കുതിക്കവെയാണ് സംഭവം. 11–ാം ഓവറിൽ സച്ചിൻ ബേബിക്കൊപ്പം ബാറ്റു ചെയ്യവെ പുതുച്ചേരി താരം ബോൾ ചെയ്യാൻ വൈകിയതാണ് സഞ്ജുവിനെ ചൊടിപ്പിച്ചത്. ‘‘കൊടുക്കട്ടെ ഞാനൊന്ന്’’ എന്നാണ് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുകയായിരുന്ന സച്ചിൻ ബേബിയോട് സഞ്ജു ആദ്യം ചോദിച്ചത്. ‘‘ജാഡ കാണിക്കണ കണ്ടില്ലേ..’’ എന്നു പറഞ്ഞ സഞ്ജു അടുത്ത പന്തിൽ തന്നെ പറഞ്ഞതു ചെയ്തു. സ്റ്റെപ്പ്ഔട്ട് ചെയ്ത് മിഡോഫിലൂടെ ഒരു സൂപ്പർ സിക്സ്!

സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സഞ്ജുവിന്റെ ഡയലോഗ് ആരാധകർ പിന്നീട് ആഘോഷമാക്കി. 6 വിക്കറ്റിനു ജയിച്ച മത്സരത്തിൽ സഞ്ജുവായിരുന്നു (32) കേരളത്തിന്റെ ടോപ് സ്കോറർ. 4 ഓവറിൽ വെറും 13 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ജലജ് സക്സേനയാണ് കേരളത്തിനായി ബോളിങ്ങിൽ തിളങ്ങിയത്. 

English Summary: Sanju Samson mass dialogue during Kerala vs Puducherry elite group E Syed Mushtaq Ali Trophy 2021 match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com