ADVERTISEMENT

മുംബൈ∙ അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും വിരാമമിട്ട് വെറ്ററൻ താരം സുരേഷ് റെയ്നയെ പുതിയ സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റ് ടീമിൽ നിലനിർത്തി. ഐപിഎൽ താരലേലത്തിനു മുന്നോടിയായി ടീമിൽ നിലനിർത്തിയ താരങ്ങളുടെയും റിലീസ് ചെയ്ത താരങ്ങളുടെയും പട്ടിക ഓരോ ടീമും പുറത്തുവിട്ട കൂട്ടത്തിലാണ് റെയ്നയെ ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ കളിക്കാനായി യുഎഇയിൽ എത്തിയശേഷം ടൂർണമെന്റിനു മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയ റെയ്നയെ ചെന്നൈ കൈവിട്ടേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച ഫോമും റെയ്നയെ നിലനിർത്താൻ കാരണമായെന്ന് കരുതുന്നു.

അതേസമയം, വെറ്ററൻ സ്പിന്നർ ഹർഭജൻ സിങ്, പിയൂഷ് ചൗള, മുരളി വിജയ്, കേദാർ ജാദവ് തുടങ്ങിയവരെ ചെന്നൈ സൂപ്പർ കിങ്സ് ലേലത്തിനു മുന്നോടിയായി റിലീസ് ചെയ്തു.

നിലനിർത്തിയവർ: സുരേഷ് റെയ്ന, എം.എസ്. ധോണി, എൻ.ജഗദീശൻ, ഋതുരാജ് ഗെയ്ക്‌വാദ്, കെ.എം. ആസിഫ്, ജോഷ് ഹെയ്‌സൽവുഡ്, കരൺ ശർമ, അമ്പാട്ടി റായുഡു, ദീപക് ചാഹർ, ഫാഫ് ഡുപ്ലെസി, ശാർദൂൽ താക്കൂർ, മിച്ചൽ സാന്റ്നർ, ഡ്വെയിൻ ബ്രാവോ, ലുങ്കി എൻഗിഡി, സാം കറൻ

റിലീസ് ചെയ്തവർ: പിയൂഷ് ചൗള, മുരളി വിജയ്, ഹർഭജൻ സിങ്, കേദാർ ജാദവ്, മോനു കുമാർ സിങ്, ഷെയ്ൻ വാട്സൻ (വിരമിച്ചു)

∙ മാക്സ്‌വെലിനെ പഞ്ചാബിന് വേണ്ട!

വെസ്റ്റിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്‌ലിനെ ടീമിൽ നിലനിർത്തിയ കിങ്സ് ഇലവൻ പഞ്ചാബ്, കഴിഞ്ഞ സീസണിൽ വൻ തുക കൊടുത്ത് ടീമിലെടുത്ത ഗ്ലെൻ മാക്സ്‌വെലിനെ റിലീസ് ചെയ്തു. കഴിഞ്ഞ സീസണിൽ 13 കളികളിൽനിന്ന് 15 ശരാശരിയിൽ 108 റൺസ് മാത്രം നേടിയ മാക്സ്‍വെലിന്റെ പ്രകടനം കടുത്ത വിമർശനം വരുത്തിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 11.75 കോടിക്ക് ടീമിലെടുത്ത മാക്സ്‌വെലിനെ പഞ്ചാബ് കൈവിട്ടത്.

ന്യൂസീലൻഡ് താരം ജിമ്മി നീഷം, അഫ്ഗാൻ സ്പിന്നർ മുജീബുർ റഹ്മാൻ, വെസ്റ്റിൻഡീസ് പേസർ ഷെൽഡൺ കോട്രൽ, ദക്ഷിണാഫ്രിക്കൻ താരം ഹാർദൂസ് വിൽജോയൻ തുടങ്ങിയവരെയും പഞ്ചാബ് റിലീസ് ചെയ്തു. ക്രിസ് ഗെയ്‍ലിനു പുറമെ വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാൻ, ഇംഗ്ലിഷ് താരം ക്രിസ് ജോർദാൻ എന്നീ വിദേശ താരങ്ങളെ പഞ്ചാബ് നിലനിർത്തി.

നിലനിർത്തിയ മറ്റു താരങ്ങൾ: കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ, മൻദീപ് സിങ്, സർഫറാസ് ഖാൻ, ദീപക് ഹൂഡ, പ്രഭ്സിമ്രാൻ സിങ്, മുഹമ്മദ് ഷമി, ദർഷൻ നൽകണ്ഡ, രവി ബിഷ്ണോയ്, മുരുകൻ അശ്വിൻ, അർഷ്ദീപ് സിങ്, ഹർപ്രീത് ബ്രാർ, ഇഷാൻ പോറെൽ

റിലീസ് ചെയ്ത മറ്റു താരങ്ങൾ: കരുൺ നായർ, ജഗദീഷ സുചിത്, കൃഷ്ണപ്പ ഗൗതം, തജീന്ദർ സിങ്

∙ മോറിസ്, സ്റ്റെയ്ൻ, ഉമേഷ് യാദവ് പുറത്ത്

ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 12 താരങ്ങളെ നിലനിർത്തി. 10 പേരെയാണ് അവർ റിലീസ് ചെയ്തത്. വിദേശ താരങ്ങളായ ആരോൺ ഫിഞ്ച്, ഡെയ്‍ൽ സ്റ്റെയ്ൻ, മോയിൻ അലി, ക്രിസ് മോറിസ്, ഉമേഷ് യാദവ് തുടങ്ങിയവർ റിലീസ് ചെയ്ത താരങ്ങളിൽ ഉൾപ്പെടുന്നു. ഇതിൽ ക്രിസ് മോറിസിനെ കഴിഞ്ഞ സീസണിൽ 10 കോടി രൂപയ്ക്കാണ് ആർസിബി ടീമിലെത്തിച്ചത്. സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച പാർഥിവ് പട്ടേലാണ് വിരമിച്ച മറ്റൊരാൾ.

നിലനിർത്തിയവർ: വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, യുസ്‌വേന്ദ്ര ചെഹൽ, ദേവ്ദത്ത് പടിക്കൽ, വാഷിങ്ടൻ സുന്ദർ, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, ജോഷ്വ ഫിലിപ്പെ, ഷഹബാസ് അഹമ്മദ്, ആദം സാംപ, കെയ്ൻ റിച്ചാർഡ്സൻ, പവൻ ദേശ്പാണ്ഡെ

റിലീസ് ചെയ്ത മറ്റു താരങ്ങൾ: ശിവം ദുബെ, ഇസൂരു ഉഡാന, ഗുർകീരത് മാൻ, പവൻ നേഗി

∙ മോഹിത് ശർമയെ കൈവിട്ട് ഡൽഹി

നിലനിർത്തിയ താരങ്ങൾ: ശിഖർ ധവാൻ, പൃഥ്വി ഷാ, അജിൻക്യ രഹാനെ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, അമിത് മിശ്ര, ഇഷാന്ത് ശർമ, രവിചന്ദ്രൻ അശ്വിൻ, ലളിത് യാദവ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, പ്രവീൺ ദുബെ, കഗീസോ റബാദ, ആൻറിച് നോർട്യ, മാർക്കസ് സ്റ്റോയ്നിസ്, ഷിംറോൺ ഹെറ്റ്മെയർ, ക്രിസ് വോക്സ്, ഡാനിയൽ സാംസ്

റിലീസ് ചെയ്തവർ: മോഹിത് ശർമ, തുഷാർ ദേശ്പാണ്ഡെ, കീമോ പോൾ, സന്ദീപ് ലാമിച്ചനെ, അലക്സ് കാരി, ജെയ്സൻ റോയ്

∙ മലിംഗയെ റിലീസ് ചെയ്ത് മുംബൈ

നിലനിർത്തിയ താരങ്ങൾ: രോഹിത് ശർമ, ക്വിന്റൻ ഡികോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ക്രിസ് ലിൻ, അൻമോൽപ്രീത് സിങ്, സൗരഭ് തിവാരി, ആദിത്യ താരെ, കീറൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, അനുകൂൽ റോയ്, ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോൾട്ട്, രാഹുൽ ചാഹർ, ജയന്ത് യാദവ്, ധവാൽ കുൽക്കർണി, മൊഹ്സിൻ ഖാൻ

റിലീസ് ചെയ്തവർ: ലസിത് മലിംഗ, മിച്ചൽ മക്‌ലീനാഘൻ, ജയിംസ് പാറ്റിൻസൻ, നഥാൻ കൂൾട്ടർനൈൽ, ഷെർഫെയ്ൻ റുഥർഫോർഡ്, പ്രിൻസ് ബൽവന്ത് റായ്, ദിഗ്‌വിജയ് ദേശ്മുഖ്

∙ ഹൈദരാബാദ് അലനെ കൈവിട്ടു

ഡേവിഡ് വാർണർ, കെയ്ൻ വില്യംസൻ, മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, വിരാട് സിങ്, വൃദ്ധിമാൻ സാഹ, ജോണി ബെയർസ്റ്റോ, ശ്രീവത്സ് ഗോസ്വാമി, വിജയ് ശങ്കർ, മുഹമ്മദ് നബി, മിച്ചൽ മാർഷ്, ജെയ്സൻ ഹോൾഡർ, അഭിഷേക് ശർമ, അബ്ദുൽ സമദ്, ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ, ടി.നടരാജൻ, സന്ദീപ് ശർമ, ഖലീൽ അഹമ്മദ്, സിദ്ധാർഥ് കൗൾ, ബേസിൽ തമ്പി, ഷഹബാസ് നദീം

റിലീസ് ചെയ്ത താരങ്ങൾ: ഭാവനക സന്ദീപ്, ഫാബിയൻ അലൻ, സഞ്ജയ് യാദവ്, ബില്ലി സ്റ്റാൻലേക്ക്, പൃഥ്വിരാജ്

∙ സന്ദീപ് വാരിയരെ നിലനിർത്തി കൊൽക്കത്ത

നിലനിൽത്തിയ താരങ്ങൾ: ദിനേഷ് കാർത്തിക്, നിതീഷ് റാണ, ശുഭ്മാൻ ഗിൽ, റിങ്കു സിങ്, ഒയിൻ മോർഗൻ രാഹുൽ ത്രിപാഠി, സുനിൽ നരൈൻ, ആന്ദ്രെ റസ്സൽ, പാറ്റ് കമ്മിൻസ്, വരുൺ ചക്രവർത്തി, ലോക്കി ഫെർഗൂസൻ, കുൽദീപ് യാദവ്, കംലേഷ് നാഗർകോട്ടി, ശിവം മാവി, പ്രാസിദ് കൃഷ്ണ, സന്ദീപ് വാരിയർ

റിലീസ് ചെയ്തവർ: ടോം ബാന്റൻ, ക്രിസ് ഗ്രീൻ, സിദ്ധേഷ് ലാഡ്, നിഖിൽ നായിക്ക്, എം.സിദ്ധാർഥ്, ഹാരി ഗുർണി

∙ രാജസ്ഥാനെ സഞ്ജു നയിക്കും

നിലനിർത്തിയ താരങ്ങൾ: സഞ്ജു സാംസൺ, മനൻ വോഹ്റ, ഡേവിഡ് മില്ലർ, ജോസ് ബട്‍ലർ, യശ്വസ്വി ജയ്സ്വാൾ, റോബിൻ ഉത്തപ്പ, അനൂജ് റാവത്ത്, ബെൻ സ്റ്റോക്സ്, രാഹുൽ തെവാത്തിയ, മഹിപാൽ ലോംറോർ, റയാൻ പരാഗ്, ജോഫ്ര ആർച്ചർ, ജയ്‌ദേവ് ഉനദ്കട്, കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ, മായങ്ക് മാർക്കണ്ഡെ, ആൻഡ്രൂ ടൈ

റിലീസ് ചെയ്ത താരങ്ങൾ: സ്റ്റീവ് സ്മിത്ത്, ഒഷെയ്ൻ തോമസ്, വരുൺ ആരോൺ, ടോം കറൻ

English Summary: Full list of retained and released players by each team ahead of IPL 20201 auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com