ADVERTISEMENT

മുംബൈ∙ ഐപിഎൽ 14ാം സീസണ് മുൻപുള്ള താരലേലത്തിന് മുന്നോടിയായി എട്ടു ടീമുകളും നിലനിർത്തിയ താരങ്ങളുടേയും റിലീസ് ചെയ്ത് താരങ്ങളുടേയും പേരുകൾ വെളിപ്പെടുത്തി കഴിഞ്ഞു. ചില അപ്രതീക്ഷിത പേരുകൾ ‘റിലീസ് പട്ടികയിൽ’ ഉൾപ്പെടുകയും ചെയ്തു. രാജസ്ഥാൻ റോൽസ് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത്, ആർസിബി താരങ്ങളായിരുന്ന ആരോൺ ഫിഞ്ച്, ക്രിസ് മോറിസ് തുടങ്ങിയവരാണ് ഈ അപ്രതീക്ഷിത താരങ്ങൾ. 

ഇതിൽ ഏറ്റവും ‘കണ്ണുതള്ളിയത്’ സ്മിത്തിന്റെ പുറത്താകലിൽ തന്നെയായിരുന്നു. കഴിഞ്ഞ സീസണിൽ ടീം അവസാന സ്ഥാനക്കാരായിരുന്നെങ്കിലും മുൻ ഓസ്ട്രേലിയൻ നായകനെ അത്ര പെട്ടെന്ന് രാജസ്ഥാൻ കൈവിടുമെന്ന് ആരും കരുതിയിരുന്നില്ല. സ്മിത്തിനെ പുറത്താക്കിയതിനു പിന്നാലെ ഇന്ത്യൻ താരവും മലയാളിയുമായ സഞ്ജു സാംസണെ ടീമിന്റെ ക്യാപ്റ്റനായി മാനേജ്മെന്റ് പ്രഖ്യാപിക്കുകയും ചെയ്തു. 

എന്നാൽ സഞ്ജുവിനെ ‘ചൂണ്ടാൻ’ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും വലയിട്ടതിനു പിന്നാലെയാണ് റോയൽസ് മാനേജ്മെന്റിന്റെ പെട്ടെന്നുള്ള പ്രഖ്യാപനമെന്നാണ് സൂചന. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയാണ് സഞ്ജു സാംസണെ സിഎസ്കെയും ആർസിബിയും നോട്ടമിട്ടിരുന്നതായി വെളിപ്പെടുത്തിയത്. ഇതോടെയാണ് സ‍ഞ്ജുവിനെ ടീമിൽ നിലനിർത്താൻ മാത്രമല്ല, പ്രമോഷൻ നൽകാനും റോയൽസ് മാനേജ്മെന്റ് തീരുമാനിച്ചതെന്ന് ചോപ്ര പറഞ്ഞു.

sanju-samson-captain

സ്മിത്തിനെ ഒഴിവാക്കാനുള്ള റോയൽസിന്റെ തീരുമാനവും ആകാശ് ചോപ്ര ന്യായീകരിച്ചു. ‘വിദേശ ക്യാപ്റ്റൻ’ എന്ന ആശയത്തോട് യോജിപ്പില്ല. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കുന്നത് നല്ലൊരു നീക്കമാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് 12.5 കോടി രൂപയുടെ മൂല്യമുണ്ടെന്ന് കരുതുന്നില്ല. ആരെങ്കിലും അദ്ദേഹത്തിനായി ഇത്രയധികം പണം ചെലവഴിച്ചാൽ അത് അത്ഭുതമാണ്.’ – ആകാശ് ചോപ്ര പറഞ്ഞു. 

English Summary: CSK and RCB were trying to poach Sanju Samson: Aakash Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com