Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യങ് ചാംപ്സ് സെലക്‌ഷൻ: പേരുകൾ 16ന്

isl-logo-2

കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഗ്രാസ് റൂട്ട് വികസന പദ്ധതിയായ യങ് ചാംപ്സിലേക്കുള്ള സംസ്ഥാനതല സെലക്‌ഷനു സമാപനം. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സഹകരണത്തോടെ വിവിധ സ്‌കൂളുകളിൽ നിന്നും അക്കാദമികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 11 മുതൽ 14 വയസു വരെ പ്രായമുള്ള 60 താരങ്ങളിൽ നിന്നു 15 പേരാണു ദേശിയ തലത്തിലേക്കു യോഗ്യത നേടിയത്.

ഇവരുടെ പേരുകൾ 16നു പ്രഖ്യാപിക്കും. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടത്തിയ സെലക്‌ഷൻ ക്യാംപിനു ഹോളണ്ടിൽ നിന്നുള്ള മാർക്കസ് മൈക്കിൾ വെയ്‌സൻ, പെറ്റ് ഹബേഴ്‌സ് എന്നിവർ േനതൃത്വം നൽകി. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ ഉൾപ്പെടുത്തിയാണു ദേശിയ ക്യാംപ് സംഘടിപ്പിക്കുക. ഇവിടെ നിന്നു തിര‍ഞ്ഞെടുക്കുന്ന 24 കുട്ടികൾക്കു സ്‌കോളർഷിപ്പോടെ റിലയൻസ് ഫൗണ്ടേഷന്റെ യങ് ചാംപ്സ് അക്കാദമിയിൽ പരിശീലിക്കാൻ അവസരം ലഭിക്കും.

താരങ്ങളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും സൗജന്യമാണ്. കഴിഞ്ഞ വർഷം കേരളത്തിൽ നിന്നുള്ള മൂന്നു പേർക്കാണു ദേശീയ സെലക്‌ഷൻ ലഭിച്ചത്.