Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറ്റിക്ക് സമനിലപ്പൂട്ട്; യുണൈറ്റഡിനും ആർസനലിനും ജയം

manchester-city-football-team-logo

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീടത്തിലേക്കു കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇടനേരത്തൊരു സമനിലപ്പൂട്ട്. ബേൺലിയാണു ഹോം ഗ്രൗണ്ടിൽ 1–1നു സിറ്റിയെ സമനിലയിൽ പിടിച്ചിട്ടത്. 22–ാ ംമിനിറ്റിൽ ഡാനിലോയിലൂടെ ലീഡ് നേടിയ സിറ്റിക്കെതിരെ 82–ാം മിനിറ്റിൽ ഗൗമുണ്ട്സണിന്റെ ഗോളിൽ ബേൺലി തിരിച്ചടിച്ചു. 26 കളിയിൽ 69 പോയിന്റുമായി സിറ്റി ഇപ്പോഴും ലീഗ് പോയിന്റ് പട്ടികയിൽ അനിഷേധ്യസ്ഥാനത്തുണ്ട്.

രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് 2–0ന് ഹഡേഴ്സ്ഫീൽഡിനെ തോൽപിച്ചു. റൊമേലു ലുകാകുവിന്റെയും അലക്സിസ് സാഞ്ചെസിന്റെയുമായിരുന്നു ചുവന്ന ചെകുത്താന്മാരുടെ ഗോളുകൾ. സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽപ്പോലും ഈ സീസണിൽ കൈമോശം വന്ന ‘ഫ്രീ ഫ്ലോ’ ഫുട്ബോൾ തിരിച്ചെത്തുകയാണെന്ന പ്രഖ്യാപനത്തോടെ ആർസനൽ 5–1ന് എവർട്ടണിനെ തോൽപിച്ചു. ആരോൺ റാംസെയുടെ ഹാട്രിക്കാണ് പീരങ്കിപ്പടയെ സന്തോഷചിത്തരാക്കിയത്. ആദ്യപകുതിയിൽത്തന്നെ ആർസനൽ നാലുഗോളുകൾ നേടിയിരുന്നു.

related stories