ADVERTISEMENT

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ചിത്രം ഉൾപ്പെടുത്തി കറൻസി പുറത്തിറക്കണമെന്ന് അർജന്റീനയിൽ ആവശ്യം. സെനറ്റർ നോർമ ഡുറാൻഗോയാണ് ഈ ആവശ്യമുന്നയിച്ച് കോൺഗ്രസിൽ പ്രത്യേക ബിൽ അവതരിപ്പിച്ചത്. അർജന്റീനയുടെ കറൻസിയായ 1000 പെസോ നോട്ടിന്റെ ഒരു വശത്ത് മറഡോണയുടെ മുഖച്ചിത്രവും മറുവശത്ത് 1986 ലോകകപ്പിൽ മറഡോണ നേടിയ ഗോളുകളിലൊന്നിന്റെ ചിത്രവും പതിക്കണമെന്നാണ് നിർദേശം.

ഈ നിർദേശം സർക്കാർ ചർച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ‘ദൈവത്തിന്റെ കൈ’ ഗോളും പിന്നാലെ നേടിയ ‘നൂറ്റാണ്ടിന്റെ ഗോളും’ ചർച്ചയ്ക്കു വന്നെങ്കിലും ഇതിൽ ഏതു വേണമെന്നു തീരുമാനമായിട്ടില്ല.

ലോകത്ത് ഏറ്റവുമധികം അറിയപ്പെടുന്ന അർജന്റീനക്കാരനായ മറഡോണയോടുള്ള ആദരസൂചകമായി പുറത്തിറക്കുന്ന കറൻസി രാജ്യത്തെ വിനോദസഞ്ചാരത്തിനും ഗുണകരമാവുമെന്നു സെനറ്റർ നോർമ അവകാശപ്പെട്ടു. അർജന്റീനയിലെത്തുന്ന സഞ്ചാരികൾ മറഡോണയുടെ ചിത്രമുള്ള കറൻസി സ്മാരകമെന്ന നിലയ്ക്ക് വാങ്ങി സൂക്ഷിക്കും. ഇതു സാമ്പത്തിക വ്യവസ്ഥയ്ക്കും ഗുണം ചെയ്യും–നോർമ പറഞ്ഞു. നിലവിൽ 1000 പെസോയ്ക്ക് 12.27 ഡോളറാണ് (ഏകദേശം 903 രൂപ) വിനിമയ മൂല്യം.

English Summary:  Argentina to have currency with Diego Maradona picture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com