ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ 4–1ന് ആർസനലിനെ തകർത്ത് മാ‍ഞ്ചസ്റ്റർ സിറ്റി സെമിയിൽ. നിലവിലെ ജേതാക്കളായ സിറ്റിക്കുവേണ്ടി ഗബ്രിയേൽ ജിസ്യൂസ്, റിയാദ് മഹ്‌റെസ്, ഫിൽ ഫോഡൻ, അയ്മറിക് ലാപോർട്ടെ എന്നിവർ ഗോളടിച്ചു. അലക്സാണ്ടർ ലകാസെറ്റ് ആർസനലിന്റെ ആശ്വാസഗോൾ നേടി. ന്യൂകാസിൽ യുണൈറ്റഡിനെ 1–0നു തോൽപിച്ച് ബ്രെന്റ്ഫോർഡും സെമിയിൽ കടന്നു. 

യുവെയ്ക്ക് ആദ്യ തോൽവി

മിലാൻ ∙ ഇറ്റാലിയൻ സീരി എ സീസണിൽ യുവന്റസിന് ആദ്യ തോൽവി. ഫിയോറന്റീന 3–0നാണു യുവെയെ അട്ടിമറിച്ചത്. 3–ാം മിനിറ്റിൽ ഗോളടിച്ച് ഡ്വാൻ വ്ലാഹോവിച്ചാണു ഫിയോറന്റീനയെ മുന്നിലെത്തിച്ചത്. അലക്സ് സാന്ദ്രോയുടെ സെൽഫ് ഗോളും മാർട്ടിൻ സെറസിന്റെ ഗോളും യുവെയുടെ പതനം പൂർത്തിയാക്കി. 18–ാം മിനിറ്റിൽ യുവാൻ ക്വാഡ്രാദോയ്ക്കു മാർച്ചിങ് ഓർഡർ കിട്ടിയതിനാൽ 10 പേരുമായാണു യുവെ കളിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com