ADVERTISEMENT

മലാഗ ∙ നിലവിലെ ചാംപ്യന്മാരായ റയൽ മഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോളിൽനിന്നു പുറത്ത്. സെമിയിൽ അത്‌ലറ്റിക് ബിൽബാവോയാണ് 2–1നു റയലിനെ തോൽപിച്ചത്. നാളെ നടക്കുന്ന ഫൈനലിൽ ബാർസിലോനയാണു ബിൽബാവോയുടെ എതിരാളികൾ. സ്ട്രൈക്കർ റൗൾ ഗാർഷ്യയുടെ 2 ഗോളുകളാണു റയലിനെ വീഴ്ത്തിയത്. റയൽ താരം ലൂക്കാസ് വാസ്കെസിന്റെ പിഴവു മുതലെടുത്തായിരുന്നു റൗൾ ഗാർഷ്യയുടെ 2 ഗോളുകളും. കരിം ബെൻസേമ റയലിനായി ഒരു ഗോൾ മടക്കി.

English Summary: Real Madrid out of spanish super cup football tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com