ADVERTISEMENT

അങ്കാറ (തുർക്കി) ∙ ഒരു വർഷത്തോളം ഫുട്ബോൾ കളത്തിനു പുറത്തായിരുന്ന മെസൂട് ഓസിൽ, ഒടുവിൽ ഇംഗ്ലണ്ട് വിടുന്നു. ആർസലിന്റെ താരമായിരുന്ന മുപ്പത്തിരണ്ടുകാരൻ ഓസിൽ തുർക്കി ക്ലബ് ഫെനർബാച്ചെയുമായി കരാറിലെത്തി. 

 മുൻ ആർസനൽ കോച്ച് ആർസീൻ വെംഗറുടെ തുറുപ്പുചീട്ടായിരുന്ന ഓസിലിന് പിന്നീടു വന്ന ഉനായ് എമിറി, ഇപ്പോഴത്തെ കോച്ച് മിക്കൽ അർറ്റേറ്റ എന്നിവർ അവസരം നൽകിയില്ല. ലണ്ടൻ ക്ലബ്ബിന്റെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമാണെങ്കിലും ഈ സീസൺ പ്രീമിയർ ലീഗിൽ ഇതുവരെ ടീം ലിസ്റ്റിൽ പോലും ഓസിലിന്റെ പേരുണ്ടായിരുന്നില്ല. 

തുർക്കി വംശജനായ ഓസിലിന്റെ രാഷ്ട്രീയ നിലപാടുകളും മറ്റും ഇംഗ്ലണ്ടിലും ജർമനിയിലും വൻവിവാദങ്ങൾക്കു വഴിവച്ചിരുന്നു. തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദോഗനൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചും മറ്റും ഓസിലും ശക്തമായ നിലപാടെടുത്തു. ‘ഫുട്ബോൾപരമായ  കാരണങ്ങളാൽ’ ആണ് ഓസിലിനെ ടീം ലിസ്റ്റിൽനിന്ന് മാറ്റിനിർത്തിയതെന്നാണ് ആർസനൽ നൽകിയിട്ടുള്ള വിശദീകരണം. ‘ഞാൻ സന്തുഷ്ടനാണ്. ഫെനർബാച്ചെ ആരാധകനാണ് ഞാൻ’– ഓസിൽ പ്രതികരിച്ചു. 

English Summary: Mesut Ozil leaves Arsanel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com