ADVERTISEMENT

കൊൽക്കത്ത∙ ഗോകുലത്തിനു മുന്നിൽ മണിപ്പുർ ടീം നെറോക്ക എഫ്സി തകർന്നു തരിപ്പണമായി. നെരോക്കയെ 4–1ന് തകർത്ത ഗോകുലം കേരള എഫ്സി ഐ ലീഗ് ഫുട്ബോളിൽ വിജയവഴിയിലേക്കു തിരിച്ചെത്തി.

മലയാളി താരം ജസ്റ്റിൻ ജോർജ്, ഫിലിപ് അഡ്ജ, ഷരീഫ് മുഹമ്മദ് എന്നിവരാണു ഗോകുലത്തിനായി ഗോൾ നേടിയത്. ഒരെണ്ണം സെൽഫ് ഗോളായിരുന്നു. വിജയത്തോടെ 6 പോയിന്റ് നേടിയ ഗോകുലം നാലാം സ്ഥാനത്തെത്തി. 

തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഗോകുലം 23ാം മിനിറ്റിൽ നെരോക്ക താരത്തിന്റെ സെൽഫ് ഗോളിലൂടെ അക്കൗണ്ട് തുറന്നു. 31ാം മിനിറ്റിൽ ഘാനയുടെ മുൻനിരതാരം ഫിലിപ് അഡ്ജയുടെ  ഷോട്ട് ഗോൾവലയുടെ മുകൾതട്ടിൽ പതിച്ചതോടെ 2–0.  39ാം മിനിറ്റിൽ മലയാളി താരം ജസ്റ്റിൻ ജോർജ് ഹെഡറിലൂടെ ഗോൾവല കുലുക്കി. 84ാം മിനിറ്റിൽ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച അഫ്ഗാൻ താരം ഷരിഫ് മുഹമ്മദ് ഗോകുലത്തിനായി നാലാം ഗോൾ നേടി. നെരോക്കയ്ക്ക് ആശ്വാസഗോൾ നേടാനായത്88ാം മിനിറ്റിൽ. സോങ്പു സിങാണ് ലക്ഷ്യം കണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com