ADVERTISEMENT

ബ്യൂനസ് ഐറിസ് ∙ മുൻ അർജന്റീന ഫുട്ബോൾ താരം ഹെർനൻ ക്രെസ്പോയ്ക്കു പരിശീലകനായി ആദ്യ കിരീടം. തെക്കേ അമേരിക്കൻ ക്ലബ് ചാംപ്യൻഷിപ്പായ കോപ്പ സുഡമേരിക്കാനയിലാണു ക്രെസ്പോയുടെ ക്ലബ്ബായ ഡിഫെൻസ വൈ ജസ്റ്റിഷ്യ കിരീടം ചൂടിയത്. ഫൈനലിൽ ഡിഫെൻസ ലാനസിനെ 3–0നു തോൽപിച്ചു. യൂറോപ്പ ലീഗിനു തുല്യമായ തെക്കേ അമേരിക്കൻ ക്ലബ് ചാംപ്യൻഷിപ്പാണു കോപ്പ സുഡമേരിക്കാന.

ഡിഫെൻസയുടെ ആദ്യ വൻകര കിരീടം കൂടിയാണിത്. അർജന്റീന ക്ലബ്ബായ റിവർപ്ലേറ്റിൽ കളി തുടങ്ങിയ ക്രെസ്പോ ഇറ്റാലിയൻ ലീഗിലൂടെയാണു പേരെടുത്തത്. ഇന്റർ മിലാനൊപ്പം തുടരെ 3 സീസണുകളിൽ സീരി എ കിരീടം ചൂടിയ ക്രെസ്പോ ഇംഗ്ലിഷ് ക്ലബ് ചെൽസിക്കൊപ്പം പ്രീമിയർ ലീഗ് കിരീടനേട്ടത്തിലും പങ്കാളിയായി. ഇറ്റാലിയൻ ക്ലബ് മൊദെനയിലൂടെയാണു ക്രെസ്പോ പരിശീലകനായതും. പിന്നീട് അർജന്റീന ക്ലബ് ബാൻഫീൽഡിലെത്തി. എന്നാൽ, ബാൻഫീൽഡിന്റെ അയൽക്കാരായ ഡിഫെൻസയാണു ക്രെസ്പോയ്ക്ക് കിരീടഭാഗ്യം കൊണ്ടുവന്നത്.

English Summary: Hernan Crespo wins Copa Sudamericana with Defensa y Justicia
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com