അമ്പമ്പോ മറ്റൊരു എംബപെ; കിലിയൻ എംബപെയുടെ സഹോദരനും പിഎസ്ജിയിൽ!
Mail This Article
×
പാരിസ് ∙ സൂപ്പർ താരം കിലിയൻ എംബപെ എത്ര കാലം ക്ലബ്ബിൽ തുടരുമെന്ന് വ്യക്തമല്ലെങ്കിലും എംബപെ എന്ന കുടുംബപ്പേരിന്റെ ഖ്യാതി വിട്ടുകളയാൻ പിഎസ്ജി ഒരുക്കമല്ല. കിലിയന്റെ അനിയൻ പതിനഞ്ചുകാരൻ ഈതൻ എംബപെയുമായി പിഎസ്ജി 3 വർഷത്തെ കരാറിലെത്തി. നിലവിൽ ക്ലബ്ബിന്റെ യൂത്ത് ടീമിൽ കളിക്കുന്ന ഈതൻ 2024 വരെ പിഎസ്ജിയിൽ തുടരും. കിലിയനു നിലവിൽ പിഎസ്ജിയുമായി ഒരു വർഷത്തേക്കുകൂടി കരാറുണ്ട്.
ഫ്രഞ്ച് ലീഗും പിഎസ്ജിയും വിട്ടു പോകരുതെന്ന് കിലിയനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുൾപ്പെടെ അഭ്യർഥിച്ചിട്ടുണ്ട്. എങ്കിലും യൂറോപ്പിലെ മറ്റു വൻകിട ക്ലബ്ബുകൾ കിലിയനെ നോട്ടമിട്ടതിനാൽ എംബപെ സഹോദരൻമാർ പാരിസ് ക്ലബ്ബിൽ ഏത്രകാലം ഒരുമിച്ചുണ്ടാകുമെന്നു പറയാനാകില്ല.
English Summary: Kylian Ebappe younger brother and Ethan Ebappe joins PSG
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.