ADVERTISEMENT

പാരിസ്∙ ഒന്നര പതിറ്റാണ്ട് പിന്നിട്ട കരിയറിനുശേഷം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് വിട്ട വെറ്ററൻ താരം സെർജിയോ റാമോസ് ഇനി ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് കളിക്കും. റാമോസുമായി കരാർ ഒപ്പിട്ട വിവരം പിഎസ്ജി തന്നെയാണ് പരസ്യമാക്കിയത്. റയൽ മഡ്രിഡുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായിരുന്ന താരത്തെ, രണ്ടു വർഷത്തേക്കാണ് പിഎസ്ജി ടീമിലെടുത്തത്. എസി മിലാന്റെ മൊറോക്കോ താരം അച്റഫ് ഹാക്കിമിക്കു ശേഷം പിഎസ്ജിയിലെത്തുന്ന പുതിയ താരമാണ് റാമോസ്.

16 വർഷത്തോളം കാലം റയൽ മഡ്രിഡിന് കളിച്ച താരമാണ് സ്പെയിൻകാരനായ റാമോസ്. റയലിനൊപ്പം അഞ്ച് തവണ ലാലിഗ കിരീടവും നാലു തവണ ചാംപ്യൻസ് ലീഗ് കിരീടവും നേടി. പരുക്കിനെ തുടർന്ന് കഴിഞ്ഞ സീസണിലെ ഏതാനും മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. ഇതിനു പിന്നാലെ യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിൽനിന്നും പുറത്തായി. മുപ്പത്തഞ്ചുകാരനായ റാമോസ് റയലിൽ തുടരുമെന്നായിരുന്നു സൂചനകളെങ്കിലും കരാർ വ്യവസ്ഥകളുടെ കാര്യത്തിൽ യോജിപ്പിലെത്താൻ സാധിക്കാതെ പോയതോടെയാണ് താരം ടീം വിട്ടത്.

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിൽ ലീലിനു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു പിഎസ്ജി. യുവേഫ ചാംപ്യൻസ് ലീഗ് സെമിയിൽ കടന്നെങ്കിലും അവിടെ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റു.

‘ഉയർന്ന തലങ്ങളിൽ മുൻപേ തന്നെ കരുത്ത് തെളിയിച്ചിട്ടുള്ള ക്ലബാണ് പിഎസ്ജി. ഫുട്ബോൾ താരമെന്ന നിലയിൽ പാരിസിൽ ചെല്ലുമ്പോഴും വളരാനും പുരോഗതി സ്വന്തമാക്കാനുമാണ് എന്റെ ശ്രമം. അതിനൊപ്പം ടീമിന് പരമാവധി ട്രോളികൾ നേടിക്കൊടുക്കാൻ സംഭാവന ഉറപ്പാക്കുകയും ചെയ്യും’ – റാമോസ് പറഞ്ഞു.

English Summary: PSG sign Sergio Ramos on free transfer, Spain star pens 2-year contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com