ADVERTISEMENT

യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ 6–ാം സ്ഥാനത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു മാറിയതോടെയാണു മുപ്പത്തിയാറുകാരൻ ക്രിസ്റ്റ്യാനോയ്ക്കു വേതനം കുറയ്ക്കേണ്ടി വന്നത്. പക്ഷേ, ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ഏറ്റവുമധികം വേതനം ക്രിസ്റ്റ്യാനോയ്ക്കു തന്നെയാണ്.

സ്പെയിനിലെ ബാർസിലോനയിൽ നിന്നു ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്കു മാറിയ അർജന്റീന താരം ലയണൽ മെസ്സിയാണ് ഈ സീസണിലും യൂറോപ്യൻ ക്ലബ് താരങ്ങളിൽ ഒന്നാം സ്ഥാനത്ത്. താരങ്ങളുടെ പ്രതിവാര പ്രതിഫലക്കണക്ക് ഇങ്ങനെ (ബോണസ് ഉൾപ്പെടുത്താതെ): 

1. ലയണൽ മെസ്സി (പിഎസ്ജി) 960,000 പൗണ്ട് (ഏകദേശം 9.71 കോടി രൂപ)* 

2. നെയ്മാർ (പിഎസ്ജി) 606,000 പൗണ്ട് (6.13 കോടി രൂപ) 

3. ലൂയി സ്വാരെസ് (അത്‌ലറ്റിക്കോ മഡ്രിഡ്) 575,000 പൗണ്ട് (5.81 കോടി രൂപ) 

4. അന്റോയ്ൻ ഗ്രീസ്മാൻ (ബാർസിലോന) 575,000 പൗണ്ട് (5.81 കോടി രൂപ) 

5. ഗാരെത് ബെയ്ൽ ( റയൽ മഡ്രിഡ്) 500,000 പൗണ്ട് (5.05 കോടി രൂപ) 

6. ക്രിസ്റ്റ്യാനോ റൊണാൾഡോ (മാൻ. യുണൈറ്റഡ്) 480, 000 പൗണ്ട് (4.85 കോടി രൂപ) 

7. റൊമേലു ലുക്കാകു (ചെൽസി)– 450, 000 പൗണ്ട് (4.55 കോടി രൂപ) 

8. കിലിയൻ എംബപെ (പിഎസ്ജി) 410, 000 പൗണ്ട് (4.14 കോടി രൂപ)

9. കെവിൻ ഡി ബ്രുയ്നെ (മാൻ. സിറ്റി) – 385,000 പൗണ്ട് (3.89 കോടി രൂപ)

10. ഡേവിഡ് ഡി ഹിയ (മാൻ.യുണൈറ്റഡ്) – 375,000 പൗണ്ട് (3.79 കോടി രൂപ) 

 *ഫുട്ബോൾ താരങ്ങളുടെ കരാർ അനുസരിച്ചുള്ള പ്രതിവാര വേതനം

English Summary: Lionel Messi and Ronaldo earnings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com