Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളാ ബ്ലാസ്റ്റേഴ്സ്–പുണെ സിറ്റി എഫ്സി മൽസരത്തിന്റെ 75 ടിക്കറ്റ് സമ്മാനം

Blasters-Practice-4

രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിൽ ഇറങ്ങുന്നു. നാലിന് കലൂർ സ്റ്റേഡിയത്തിൽ എഫ്സി പുണെ സിറ്റിക്കെതിരെയാണു കളി. ബെംഗളൂരുവിനോടു തോറ്റെങ്കിലും ടീമിനെ കൈവിടുന്നില്ല ആരാധകർ. പെക്കുസന്റെ ആശ്വാസഗോൾ ആരവങ്ങളോടെ ആഘോഷിച്ചതുതന്നെ അതിന്റെ തെളിവ്. കരുത്തരായ പുണെ ടീമിനെ ബ്ലാസ്റ്റേഴ്സ് നേരിടുന്നതു കാണണ്ടേ? കളി കാണാൻ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ മാധ്യമ പങ്കാളികളായ മലയാള മനോരമ, വായനക്കാർക്ക് അവസരമൊരുക്കുന്നു.

ഐഎസ്എല്ലുമായി ബന്ധപ്പെട്ടു മനോരമയിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യത്തിനു ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്നു നറുക്കിട്ടെടുക്കുന്ന 75 പേർക്കു മത്സരം കാണാനുള്ള ടിക്കറ്റാണു സമ്മാനം. 

∙ ഇന്നത്തെ ചോദ്യം

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ‘എവേ മാച്ച്’ ഏതു ടീമിനെതിരെയാണ്?

A.  ഡൽഹി ഡൈനമോസ്

B.  ജംഷഡ്പുർ എഫ്സി

C. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ശരിയുത്തരം ഇന്നു വൈകിട്ട് അഞ്ചിനകം എസ്എംഎസായി അയയ്ക്കണം. നറുക്കെടുപ്പിലെ വിജയികളെ നേരിട്ടു വിവരം അറിയിക്കും. കൊച്ചി പനമ്പിള്ളി നഗറിലുള്ള മലയാള മനോരമ ഓഫിസിലെത്തിയാണു ടിക്കറ്റുകൾ കൈപ്പറ്റേണ്ടത്. ടിക്കറ്റ് കൈപ്പറ്റേണ്ട സമയം എസ്എംഎസിൽ അറിയിക്കും.

FTB എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം നിങ്ങളുടെ ജില്ലാ കോഡ് സ്പേയ്സ് തിരഞ്ഞെടുത്ത ഉത്തരത്തിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷനും ചേർത്ത് 56767123 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കുക. (നിരക്കുകൾ ബാധകം) 

ജില്ലകളുടെ കോഡ് ചുവടെ :

(തിരുവനന്തപുരം TVM, കൊല്ലം KLM, പത്തനംതിട്ട PTA, ആലപ്പുഴ ALP, കോട്ടയം KTM, ഇടുക്കി IDK, എറണാകുളം EKM, തൃശൂർ TCR, പാലക്കാട് PKD, മലപ്പുറം MPM, കോഴിക്കോട് CLT, വയനാട് WYD, കണ്ണൂർ KNR, കാസർകോട് KSG) 

ഉദാഹരണം: നിങ്ങൾ ഇടുക്കി ജില്ലയിൽ നിന്നാണ് മത്സരിക്കുന്നതെങ്കിൽ അയയ്ക്കേണ്ട വിധം 

FTB സ്പെയ്സ് IDK സ്പെയ്സ് C 

related stories