Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകർക്ക് ആവേശമായി മഞ്ഞയണിഞ്ഞ് ഗാലറിയിൽ ധീരജ് സിങ്ങും

Dheeraj-Singh ധീരജ് സിങ് ഗാലറിയിൽ

ന്യൂഡൽഹി ∙ ഐഎസ്എല്ലിലെ ആവേശപോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു പിന്തുണയുമായി ഗാലറിയിൽ ധീരജ് സിങ്ങും. അണ്ടർ 17 ലോകകപ്പ് ടീമിലെ ഇന്ത്യയുടെ സൂപ്പർ ഗോളി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജഴ്സിയണിഞ്ഞാണ് ഇന്നലെ ജവാഹർലാൻ നെഹ്റു സ്റ്റേഡിയത്തിലെത്തിയത്. മൽസരത്തിനുമുൻപ് കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാംപിലും ധീരജ് എത്തിയിരുന്നു. 

ഐ ലീഗിൽ ഇന്ത്യൻ ആരോസിന്റെ താരമായിരുന്ന ധീരജ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനുമായുള്ള കരാർ അവസാനിപ്പിച്ചത് അടുത്തിടെയാണ്. സ്കോട്‍ലൻഡ് ക്ലബിൽ ട്രയൽസിനൊരുങ്ങുകയാണ് ധീരജ് സിങ്.

related stories