Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണെയ്ക്ക് ആദ്യ സീസണിലെ ജയം; ജംഷഡ്പുരിനെതിരെ

FC Pune City പുണെ താരം ഹ്യൂമിന്റെ വിജയാഹ്ലാദം

പുണൈ∙ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഐഎസ്എല്ലിൽ ജംഷഡ്പുർ സിറ്റിയെ 2–1നു കീഴടക്കിയ പുണെ സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ഒറ്റയാൾ മുന്നേറ്റത്തിലൂടെ ഗോൾ നേടിയ ഡിയഗോ കാർലോസ് 5–ാം മിനിറ്റിൽ പുണെയെ മുന്നിലെത്തിച്ചു. എന്നാൽ അഞ്ചു മിനിറ്റകകം സുമിത് പാസി ജംഷഡ്പുരിനു സമനില നൽകി. 62–ാം മിനിറ്റിൽ റോബിൻ സിങിനു പകരക്കാരനായി സീസണിലെ ആദ്യ മൽസരത്തിന് ഇയെൻ ഹ്യൂം ഇറങ്ങി. 86–ാം മിനിറ്റിൽ ലഭിച്ച കോർണറിൽ തലവച്ച മാറ്റ് മിൽസ് പുണെയുടെ വിജയഗോൾ നേടി.