ADVERTISEMENT

മോട്ടോർ സ്പോർട്സിൽ ഇക്കാലത്ത് ഒന്നാം നമ്പർ ചാംപ്യൻഷിപ്പാണു ഫോർമുല വൺ. 1920കളിലും 1930കളിലും നടന്നിരുന്ന യൂറോപ്യൻ ഗ്രാൻപ്രി ചാംപ്യൻഷിപ്പുകളാണു തുടക്കം. 1946ൽ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽസ് (FIA) എന്ന സംഘടന രൂപീകൃതമായി. എഫ്ഐഎ ആണ് എഫ് വൺ മത്സരത്തിന് ഇന്നത്തെ ഘടനയും നിയമാവലിയും തയാറാക്കിയത്. 1950ൽ ആദ്യ എഫ് വൺ ഡ്രൈവേഴ്‌സ് ചാംപ്യൻഷിപ് തുടങ്ങി.

nino
നിനോ ഫറീന

നിനോ ഫറീന 

എഫ് വണ്ണിലെ ആദ്യ കിരീട ജേതാവാണ് ഇറ്റലിക്കാരനായ നിനോ ഫറീന. 1950ൽ ലോക ഡ്രൈവേഴ്‌സ് ചാംപ്യൻഷിപ് എന്ന നിലയിൽ എഫ്1 ആരംഭിച്ച വർഷം ജേതാവായി ഫറീന ചരിത്രത്തിൽ ഇടംനേടി. 1937, '38, '39 വർഷങ്ങളിൽ ഇറ്റാലിയൻ ചാംപ്യൻ ആയിരുന്നു ഫറീന. ഇറ്റലിയിലെ ടൂറിനിൽ 1906 ഒക്ടോബർ 30നു ജനനം. 1966ൽ മരിച്ചു. 1950 മുതൽ 1956 വരെ എഫ്1 സർക്യൂട്ടിൽ സജീവം. ആൽഫാ റോമിയോ, ഫെറാറി, ലാൻസിയ ടീമുകൾക്കുവേണ്ടി കാറോടിച്ചു. 36 മത്സരങ്ങളിൽ പങ്കെടുത്തു. 5 ഗ്രാൻപ്രി വിജയങ്ങൾ. 20 പോഡിയം. 5 പോൾ പൊസിഷൻ. 5 ഫാസ്റ്റസ്റ്റ് ലാപ്. 1950ലെ ബ്രിട്ടിഷ് ഗ്രാൻപിയിൽ അരങ്ങേറ്റം. 1956ൽ ഇന്ത്യാനാപോളിസിൽ വിടവാങ്ങൽ മത്സരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com