ADVERTISEMENT

മുംബൈ ∙ കശ്മീരിൽനിന്നു കന്യാകുമാരി വരെ സൈക്കിളിൽ സഞ്ചരിക്കാൻ പതിനേഴുകാരനു വേണ്ടി വന്നത് 8 ദിവസം. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ഓം മഹാജനാണ് 8 ദിവസംകൊണ്ട് (കൃത്യമായി പറഞ്ഞാൽ 8 ദിവസവും 7 മണിക്കൂർ 38 മിനിറ്റും) 3,600 കിലോമീറ്റർ സഞ്ചരിച്ചത്.

ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേയറ്റംവരെ ഏറ്റവും കുറഞ്ഞ സമയത്തിൽ സഞ്ചരിച്ചതിനുള്ള റെക്കോർഡും ഓം പേരിലാക്കി. കരസേന ലഫ്റ്റനന്റ് കേണലായ ഭാരത് പന്നുവിന്റെ റെക്കോർഡാണ് (8 ദിവസവും 9 മണിക്കൂറും) ഓം തകർത്തത്. അതിനും മുൻപു റെക്കോർഡ് കൈവശം വച്ചിരുന്നത് ഓം മഹാജന്റെ അമ്മാവനായ മഹേന്ദ്ര മഹാജനായിരുന്നു.

പ്രശസ്തമായ ‘റേസ് എക്രോസ് അമേരിക്ക’ മത്സരത്തിൽ പങ്കെടുക്കാൻ തയാറെടുക്കുകയാണ് യുഎസിൽ സ്പോർട്സ് മാനേജ്മെന്റ് കോഴ്സിനു പ്രവേശനം നേടിയ ഓം ഇപ്പോൾ. ഓമിന്റെ അച്ഛൻ ഹിതേന്ദ്രയും അമ്മാവൻ മഹേന്ദ്രയും മുൻപു യുഎസിലെ മത്സരത്തിൽ പങ്കെടുത്തു ജയിച്ചിട്ടുണ്ട്.

English Summary: Om Mahajan's journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com