ADVERTISEMENT

തേഞ്ഞിപ്പലം (മലപ്പുറം) ∙ ദക്ഷിണ മേഖലാ ജൂനിയർ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ആദ്യദിനം കേരളത്തിന് 7 സ്വർണം. 

അണ്ടർ 20 പ്രായവിഭാഗത്തിൽ ടി.എസ്.മനു (800 മീ), പി.ഡി.അഞ്ജലി (100 മീ), അണ്ടർ 18ൽ നേഖ എൽദോ (പോൾവോൾട്ട്), ബിയോൺ ജോർജ് (ലോങ്‌ജംപ്), അണ്ടർ 16ൽ ഇ.എസ്.ശിവപ്രിയ (ലോങ്ജംപ്), അഖില രാജു (ഡിസ്കസ് ത്രോ), അണ്ടർ 14ൽ ആയുഷ് കൃഷ്ണ (60 മീ) എന്നിവർ സ്വർണം നേടി.

അണ്ടർ 18 ലോങ്ജംപിൽ 6.20 മീറ്റർ ചാടിയ തെലങ്കാനയുടെ അഗസാര നന്ദിനി, അണ്ടർ 20 പോൾവോൾട്ടിൽ 3.80 മീറ്റർ താണ്ടിയ തമിഴ്നാടിന്റെ പവിത്ര വെങ്കിടേശ്, അണ്ടർ 20 ലോങ്ജംപിൽ 7.97 മീറ്റർ ചാടിയ ജെസ്‌‌വിൻ ആൽഡ്രിൻ എന്നിവർ മീറ്റ് റെക്കോർഡ് തിരുത്തി. 

12 സ്വർണം നേടിയ തമിഴ്നാട് 218.5 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. 7 സ്വർണത്തിനു പുറമേ 10 വെള്ളിയും 14 വെങ്കലവും നേടിയ കേരളം 197.5 പോയിന്റുമായി 2–ാം സ്ഥാനത്താണ്. 

English Summary: Kerala wins 7 gold in south zone athletic meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com