ADVERTISEMENT

ന്യൂഡൽഹി ∙ ‌25 മുതൽ 30 വരെ നടക്കേണ്ടിയിരുന്ന മലേഷ്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ചാംപ്യൻഷിപ് കോവിഡ് മൂലം മാറ്റിവച്ചതോടെ ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌‌വാളിന്റെയും കെ.ശ്രീകാന്തിന്റെയും ടോക്കിയോ ഒളിംപിക്സ് മോഹത്തിനു തിരിച്ചടി. ഇരുവർക്കും യോഗ്യത നേടാനുള്ള അവസാന 2 അവസരങ്ങളിൽ ആദ്യത്തേതായിരുന്നു മലേഷ്യ ഓപ്പൺ. ഒളിംപിക്സിനു മുൻപായി ഇനി ഈ ചാംപ്യൻഷിപ് നടക്കാനിടയില്ല. യാത്രാവിലക്കുള്ളതിനാൽ ജൂൺ 1 മുതൽ നടക്കുന്ന സിംഗപ്പുർ ഓപ്പണും നഷ്ടപ്പെടാമെന്നിരിക്കെ ഇരുവരുടെയും ഒളിംപിക്സ് മോഹം പൊലിഞ്ഞ മട്ടാണ്. 

ലണ്ടൻ ഒളിംപിക്സിലെ വെങ്കല ജേതാവാണു സൈന. ഇന്ത്യയുടെ മുൻനിര പുരുഷതാരമാണു ശ്രീകാന്ത്. പി.വി.സിന്ധു, ബി.സായ് പ്രണീത് എന്നിവർ സിംഗിൾസിലും ചിരാഗ് ഷെട്ടി – സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി സഖ്യം പുരുഷ ഡബിൾസിലും ഒളിംപിക് യോഗ്യത നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്. 

വനിതാ ഡബിൾസിൽ യോഗ്യത പ്രതീക്ഷിച്ച എൻ.സിക്കി റെഡ്ഡി – അശ്വിനി പൊന്നപ്പ സഖ്യത്തിന്റെ സാധ്യതകളും മലേഷ്യ ഓപ്പൺ മാറ്റിവച്ചതോടെ അസ്തമിച്ചു. 

English Summary: Saina Nehwal and Srikanth's olympic birth almost ends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com