ADVERTISEMENT

ടോക്കിയോ ∙ പുരുഷ ഹോക്കിയിൽ ഒന്നാം റാങ്കുകാരായ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് വൻ പരാജയം(7–1). ഗ്രൂപ്പ് എയിൽ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെതിരെ പൊരുതി ജയിച്ച നാലാം റാങ്കുകാരായ ഇന്ത്യ ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരെ തീർത്തും നിറം മങ്ങി. ഡാനിയൽ ബീലിന്റെ ഗോളിലൂടെ ഓസ്ട്രേലിയ മുന്നിലെത്തിയ ആദ്യ ക്വാർട്ടറിൽ മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. നാളെ സ്പെയിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

എതിരാളികളുടെ നിരന്തര ആക്രമണത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിരോധം പൂ‍ർണ പരാജയമായി. ഒരു ഘട്ടത്തിൽ ഓസ്ട്രേലിയ പത്തിലധികം ഗോളുകൾ നേടുമെന്നു തോന്നിച്ചെങ്കിലും അവർ അതിനായി കിണഞ്ഞു പരിശ്രമിക്കാതിരുന്നത് വലിയ നാണക്കേടിൽനിന്ന് ഇന്ത്യയെ രക്ഷിച്ചു.

രണ്ടാം ക്വാർട്ടറിൽ ജെറമി ഹേയ്‌വഡ്, ഫ്ലിൻ ഒഗിൽവി, ജോഷ്വ ബെ‍ൽറ്റ്സ് എന്നിവരുടെ ഗോളുകളിലൂടെ ഓസ്ട്രേലിയ പിടിമുറുക്കി. ലീഡ് 4–0 ആയി ഉയർന്നു. ഇരുപത്തൊന്നുകാരൻ ദിൽപ്രീത് സിങ് ലക്ഷ്യം കണ്ടതോടെ മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിൽ ഇന്ത്യ തിരിച്ചടിക്കുമെന്നു തോന്നിച്ചിരുന്നു.

എന്നാൽ, മിനിറ്റുകൾക്കിടെ ബ്ലേക്ക് ഗവേഴ്സ് ഇരട്ടഗോളുകൾ കുറിച്ചതോടെ ആ പ്രതീക്ഷയും അസ്ഥാനത്തായി. അവസാന ക്വാർട്ടറിൽ മിഡ്ഫീൽഡിൽനിന്നു കിട്ടിയ ലോങ് പാസ് ഗോൾകീപ്പർ പി.ആർ. ശ്രീജേഷിനെ വെട്ടിച്ചു കടന്ന് ടിം ബ്രാൻഡ് മനോഹരമായി വലയിലെത്തിക്കുമ്പേഴേക്ക് ഇന്ത്യയുടെ കീഴടങ്ങൽ സമ്പൂർണമായിരുന്നു.

English Summary: Tokyo Olympics 2020 Men's Hockey Match Live Score India vs Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com