ADVERTISEMENT

പാരിസ് ∙ ലോക രണ്ടാം നമ്പർ ടെന്നിസ് താരം റഷ്യയുടെ ഡാനിൽ മെദ്‌വദെവിനു കോവിഡ് സ്ഥിരീകരിച്ചു. ഇതുമൂലം ഈയാഴ്ചത്തെ മോണ്ടെ കാർലോ മാസ്റ്റേഴ്സിൽനിന്നു പിന്മാറുകയാണെന്നു താരം പ്രഖ്യാപിച്ചു. ലോകഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചിനു പിന്നിൽ രണ്ടാം സീഡായിരുന്നു മെദ്‌വദെവ്.

സ്പാനിഷ് താരം റാഫേൽ നദാലിനൊപ്പം മെദ്‌വദെവ് പരിശീലനം നടത്തുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം എടിപി അധികൃതർ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ നദാൽ നിരീക്ഷണത്തിൽ പോകേണ്ടി വരുമോയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. 

English Summary: Daniil Medvedev tests covid positive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com