Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഗത്താന്മാര്‍ വാഴുമിടം ആമേട 

aameda1

നാഗങ്ങളെ ദൈവങ്ങളെ ആരാധിക്കുന്ന ഹൈന്ദവ ആരാധനാക്രമത്തിന്റെ ദൃഷ്ടാന്തമാണ് ആമേട ക്ഷേത്രം. സര്‍പ്പരാധനയ്ക്കായി മാത്രം പണികഴിപ്പിച്ചതാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം. നൂറുകണക്കിന് നാഗ വിഗ്രഹങ്ങളാല്‍ നിബിഡമായ ഈ ക്ഷേത്രത്തില്‍ എത്തുന്ന ഒരി ഭക്തനും പങ്കുവയ്ക്കാനുള്ളത് അനിര്‍വചനീയമായ ഭക്തിരസത്തിന്റെ കഥകളാണ്. 

aameda2

കേരളത്തിലെ  നാഗാരാധനാ കേന്ദ്രങ്ങളിൽ വച്ച്ഒ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈക്കത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ആമേട ക്ഷേത്രം. കൃത്യമായി പറഞ്ഞാല്‍ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ വൈക്കം റൂട്ടിലാണ് ഈ പുണ്യ പുരാതന  ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍  സപ്ത മാതൃക്കളെ പ്രതിഷ്ട്ഠിച്ച അപൂ‍ർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ആമേട. അതുകൊണ്ട് തന്നെ വിശേഷാല്‍ പൂജാ വിധികളാണ് ഇവിടെ തുടര്‍ന്ന് വരുന്നത്. 

കിഴക്കോട്ട് ദ‍ർശനമായിട്ടുള്ള ആമേട ക്ഷേത്രത്തിന് മൂന്ന് നടയുണ്ട് . മൂന്ന് നടയും എന്നും തുറക്കാറില്ല എന്നതാണ് മറ്റൊരു പ്രത്യേകത. വടക്ക് ഭാഗത്തുള്ള നട വൃശ്ചികം ഒന്നുമുതൽ നാല്‍പ്പത്തൊന്നു ദിവസം തുറക്കും. നാല്‍പ്പത്തൊന്നാം ദിവസം ഗുരുതി നടത്തും. അന്നും മൂന്ന് നടകളും തുറക്കും. താന്ത്രികവിധി പ്രകാരം പുലിയന്നൂര്‍ ഇല്ലക്കാ‍ർക്കാണ്  ഇവിടെ പൂജ ചെയ്തു വരുന്നത്. 

aameda3

സപ്തമാതൃക്കളോടൊപ്പം വടക്കോട്ട്‌ തിരിഞ്ഞ് വീരഭദ്രനും, തെക്കോട്ട്‌ ദ‍ർശനമായി ഗണപതിയും ഉണ്ട്. സര്‍പ്പങ്ങള്‍ക്കൊപ്പം തുല്യ ശക്തിയില്‍ ദേവിയും ഉണ്ടിവിടെ. ഇവിടുത്തെ സപ്തമാതൃ പ്രതിഷ്ടകളില്‍ ഏറ്റവും പ്രമുഖന്‍ വീരഭദ്രനാണ്. മീനത്തിലെ ഉത്രം ആറാട്ടായി എട്ട് ദിവസത്തെ ഉത്സവം ആമെടയെ ഭക്തി നിര്ഭരമാക്കുന്നു.

ക്ഷേത്രോല്പത്തിയെ സംബന്ധിച്ചും മനോഹരമായ ഒരു കഥ പറഞ്ഞു കേള്‍ക്കുന്നു. ദശാവതാരങ്ങളില്‍ ഒന്നായ പരശുരാമന്‍ തന്റെ യാത്രാ മദ്ധ്യേ കൈതപ്പുഴക്കായലിൽ എത്തിച്ചേരുകയും  ആമയുടെ പുറത്തു നിന്ന് കുളിക്കുന്ന ദേവസ്ത്രീകളെയും അവരോടൊപ്പം ഉണ്ടായിരുന്ന നാഗകന്യകയെയുംആ കന്യകക്ക് കൂട്ടായി നാഗരാജാവിനെയും ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം പറയുന്നത്. അത് തന്നെയാണ് ആമെടയുടെ ഉല്‍പ്പത്തിയെ സംബന്ധിച്ച് ഈ നാട്ടുകാര്‍ വിശ്വസിക്കുന്നതും.

ആയില്യം നാളിലെ പ്രത്യേക പൂജകളും ആരാധനയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പൂജാവിധി. ആയില്യം നാളില്‍ ആമെടയില്‍ തൊഴുതാല്‍ നാഗ ദോഷങ്ങള്‍ അകലുന്നു എന്നാണ് വിശ്വാസം. മുട്ടസമര്‍പ്പണം, സര്‍പ്പബലി എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍.നാഗകന്യാക്ഷേത്രം. ചൊറിച്ചില്‍, പാണ്ഡ് എന്നിവയുടെ ചികിത്സയ്ക്കും ഈ ക്ഷേത്രം  പ്രസിദ്ധമാണ്

വേമ്പനാട്ടുകായൽത്തീരത്ത് നാല് ബ്രാഹ്മണ കുടുംബങ്ങളടങ്ങുന്ന ആമേട മനയുടെ ഉടമസ്ഥതയിലുള്ളതാണ്  ആമേട ക്ഷേത്രം.  പൂർവികഗൃഹവും പറമ്പും വിറ്റുപോകുമ്പോൾ  സർപ്പാരാധന പലയിടത്തും ഇല്ലാതാകുന്നു. ഇത്തരത്തില്‍  പലകാരണങ്ങളാൽ ശ്രദ്ധ കൊടുക്കാനോ ഇടം കൊടുക്കാനോ കഴിയാതെ വരുന്ന സര്‍പ്പ വിഗ്രഹങ്ങളെ ആവാഹിച്ച് ആമേടയില്‍ കുടിയിരുത്തുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ വര്‍ഷത്തില്‍ ഒരിക്ക എങ്കിലും ഇവിടെയെത്തി നാഗങ്ങളെ തൊഴണം എന്നാണ് ശാസ്ത്രം. 

ആയില്യം പൂജ തോഴനായി എല്ലാമാസവും നൂറുകണക്കിന് ജനങ്ങളാണ് ഇവിടെ എത്തുന്നത്. കന്നിമാസത്തിലെ ആയില്യ പൂജയാണ് കൂട്ടത്തില്‍ ഏറ്റവും പ്രധാനം. വൈവാഹിക തടസ്സങ്ങള്‍ മാരിക്കിട്ടുന്നതിനായും നാഗപൂജ നടത്തിവരുന്നു. 

Your Rating: