Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറന്മുള വളളസദ്യാമാഹാത്മ്യം

aaramulla-vallamkali

ആറന്മുളക്കിത് വളള സദ്യയുടെ ഓണ നാളുകൾ. പമ്പയുടെ ഓളങ്ങൾക്കിത് വളളം കളിയുടെ പൂക്കാലവും. വിഭവസമൃദ്ധ മായ രുചിക്കൂട്ടുകളോടു കൂടിയ കെങ്കേമമായ സദ്യയാണ് അന്നദാന പ്രഭുവായ തിരുവാറന്മുളയപ്പന്റെ വളള സദ്യ. ഉത്തൃട്ടാതി വളളം കളിക്കു മുമ്പേ വഞ്ചിപ്പാട്ടിന്റെ ഈണവും താളവും പമ്പയുടെ തീരങ്ങളിൽ അലയടിച്ച് എത്തുന്നതും ആറന്മുള വള്ള സദ്യയുടെ നാളുകൾ ആരംഭിക്കുന്നതോടു കൂടിയാണ്.

അഭീഷ്ട സിദ്ധിക്കും ദോഷങ്ങൾ അകലാനും നടത്തുന്ന പ്രധാന വഴിപാടാണ് ആറന്മുളവള്ള സദ്യ. വഴിപാടുകാർക്ക് ഇഷ്ടമുള്ള പളളിയോടത്തിനു വള്ള സദ്യ നൽകാം. ധനിക രായവർ ഒന്നിൽ കൂടുതൽ പളളിയോടങ്ങൾക്ക് വള്ള സദ്യ നല്കുന്നു. ഭക്തിയുടെയും ആചാര തനിമയുടേയും ഭാഗ മായി നടക്കുന്ന വള്ള സദ്യയിൽ ഭഗവാനും പങ്കു കൊളളുന്നു എന്നാണ് വിശ്വാസം.

മേല്‍ശാന്തി ശ്രീകോവിലിൽ നിന്നും പാചകപ്പുരയിലെ അടുപ്പിലേക്ക് അഗ്നി പകരുന്നതോടു കൂടി വള്ള സദ്യക്കുളള വിഭവങ്ങൾ ഉണ്ടാക്കുന്നതിനു തുടക്കമായി. വഴിപാടുകാർ ആറന്മുളയപ്പനും പളളിയോടത്തിനുമായി കൊടിമരച്ചുവട്ടിൽ പറയിട്ട ശേഷം ദക്ഷിണയും വെച്ചു ശ്രീകോവിലിൽ നിന്നു പൂമാല പൂജിച്ചു വാങ്ങുന്നു. തുടർന്നു വഴിപാടുകാർ ക്ഷേത്ര ക്കടവിലെത്തി പള്ളിയോടക്കാരെ സ്വീകരിക്കാനായി ഒരുങ്ങു ന്നു.

വഞ്ചിപ്പാട്ടിന്റെ‌ താളത്തിൽ ആർപ്പു വിളികളോടെയാണ് പളളി യോടങ്ങൾ കരക്കെത്തുന്നത് പളളം കൊടിയും മുത്തുക്കുടയും മാലയും കൊണ്ട് അലങ്കരിച്ചിരിക്കും. പളളിയോടം കരയലെ ത്തിക്കഴിഞ്ഞാൽ കരനാഥന്മാർക്ക് വെറ്റില, പുകയിലയും ദക്ഷി ണയായി നൽകി ക്ഷേത്രത്തിലേക്കു സ്വീകരിക്കുന്നു. വിളക്കും അഷ്ടമംഗല്യവും മുത്തുക്കുടയും താലപ്പൊലിയും വാദ്യമേള ങ്ങളോടു കൂടിയാണ് പളളിയോടക്കാരെ സ്വീകരിക്കുന്നത്. താലത്തിനുമുണ്ട് ഒരു പ്രത്യേകത. ചന്തം താലപാത്രത്തിൽ മഞ്ഞ ജമന്തികൾ നിറച്ച് നടുക്ക് താമരപ്പൂവും പൂക്കുലയുടെ കുറച്ചു ഭാഗവും വെക്കുന്നു. വഴിപാടുകാർ അമ്പലത്തിൽ പൂജിച്ച മാല അമരത്തിൽ ചാർത്തുന്നു.

ഭക്തിയോടെ പളളിയോടക്കാരും വഴിപാടുകാരും ഭഗവദ് സ്തുതികളോടെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചു ആന ക്കൊട്ടിലിൽ വന്നു പറ നിറയ്ക്കുന്ന. ഉച്ച പൂജയ്ക്കു ശേഷ മാണ് വള്ള സദ്യ നടക്കുന്നത്. തുടർന്നു വളള സദ്യയ്ക്കായി പളളിയോടക്കാരെ സദ്യാലയത്തിലേക്ക് ആനയിക്കുന്നു.

നിലവിളക്കിനെ തൊഴുത് ഭഗവാനെ സ്തുതിച്ചു കൊണ്ട് വിഭവങ്ങൾ ഓരോന്നായി പാടി ചോദിക്കുന്നു. പളളിയോട ക്കാർ ഏതു വിഭവം ചോദിക്കുന്നുവോ അതു കൊടുത്തി രിക്കണം എന്നാണ് ആചാരം. അതു കൊണ്ട് സാധാരണ വിഭവങ്ങളൊഴികെ പാട്ടിലൂടെ ചോദിക്കാവുന്ന എല്ലാ വിഭ‌വ ങ്ങളും സദ്യക്കാർ കരുതിയിരിക്കും. വഴിപാടുകാരനു സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകണമെന്നു ഭഗവാനോടു പ്രാർത്ഥിച്ചു കൊണ്ടാണ് പളളിയോടക്കാര്‍ സദ്യ കഴിക്കുന്നത്. പളളിയോ ടക്കാര്‍ക്കു മാത്രമല്ല അന്നു ക്ഷേത്രത്തിൽ വരുന്ന ഭക്തർ ക്കെല്ലാം വള്ളസദ്യയിൽ പങ്കെടുക്കാം.

വള്ളസദ്യയും കഴിഞ്ഞ് കൊടിമരച്ചുവട്ടിലെത്തി പറയും തളിച്ച് വഴിപാടുകാർക്ക് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേർന്ന് ഭഗവാനെ സ്തുതിച്ചു ദക്ഷിണയും സ്വീകരിച്ചു പളളിയോട ക്കാർ യാത്രയാകുന്നു. പളളിയോടക്കാരെ യാത്രയാക്കിയതിനു ശേഷമാണ് വഴിപാടുകാർ വള്ള സദ്യ കഴിക്കുന്നത്. തിരുവി താംകൂർ ദേവസ്വം ബോർഡും പള്ളിയോടസേവാ സംഘവും ചേർന്നാണ് വള്ള സദ്യക്കുളള ഒരുക്കങ്ങൾ നടത്തുന്നത്.

വള്ളസദ്യാവിഭവങ്ങൾ

അറുപതിൽപ്പരം കറികളും നാലുകൂട്ട പ്രഥമനും എട്ടുകൂട്ടം ഉപ്പേരിയുമാണ് അത്രയും അച്ചാറുകളും എല്ലാം ചേർന്നതാണ് ആറന്മുള ഭഗവാന്റെ വള്ളസദ്യ. ചോറ്, പരിപ്പ്, പപ്പടം വലുത്, ചെറുത്, നെയ്യ്, അവിയൽ, സാമ്പാർ, കാബേജ്, തോരൻ, ചീര ത്തോരൻ, കൂട്ടുകറി, ഇഞ്ചിക്കറി, കടുമാങ്ങ, നെല്ലിക്കാ അച്ചാർ, നാരങ്ങാ അച്ചാർ, ഉപ്പുമാങ്ങ, കാളൻ, ഓലൻ, പച്ചടി, കിച്ചടി, രസം, വറുത്ത എരുശ്ശേരി, പാളയതൈര്, ഇഞ്ചിത്തൈര്, കട്ടത്തൈര്, മോര്, ഉപ്പേരി, വട, എള്ളുണ്ട, ഉണ്ണിയപ്പം, കദളി പ്പഴം, പൂവൻ പഴം, ശർക്കര, പഞ്ചസാര, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചുറ്റിക്കെട്ടിയ മടന്തയില തോരൻ, തേൻ, തകരത്തോരൻ, മാമ്പഴക്കറി, ഓമയ്ക്കത്തോ രൻ, പഴം നുറുക്ക്, വഴുതനങ്ങ മെഴുക്കുപുരട്ടി, പാവയ്ക്ക മെഴുക്കുപുരട്ടി, സ്റ്റൂ, മധുരമുളള പാൽ, പടച്ചോറ്, അരവണ പായസം, അവൽ, മലർ, ചുക്കുവെളളം, ചൂടുവെളളം, അടപ്ര ഥമൻ, കടലപ്രഥമൻ, പഴം പ്രഥമൻ, പാൽപ്പായസം എന്നിങ്ങ നെ വിഭവ സമൃദ്ധമായ സദ്യയാണ് വള്ള സദ്യ എന്നറിയപ്പെ ടുന്നത്.
 

Your Rating: