Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമായണ കഥകൾ നിറഞ്ഞ് ശ്രീഭരതസ്വാമി ക്ഷേത്രം

Bharatha swami temple അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലെ മീനൂട്ട് വഴിപാട് നടത്തുന്ന കുളം

ശ്രീരാമ, ലക്ഷ്‌മണ ചൈതന്യം ദർശിച്ച പുണ്യവുമായി യാത്ര അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലെത്തുമ്പോൾ ഭക്‌തരുടെ മനസിലും രാമായണത്തിലെ സന്ദർഭങ്ങളും സന്ദേശങ്ങളും നിറഞ്ഞു തുളുമ്പും. രാമപുരം–കൂത്താട്ടുകുളം റൂട്ടിലാണ് ഭരത ക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമുള്ള ക്ഷേത്രമാണ് ഇത്.

ഉദ്ദിഷ്‌ടകാര്യ സിദ്ധിക്കും ദുരിതനിവാരണത്തിനുമായി അർപ്പിക്കുന്നത് ശംഖ് വഴിപാടാണ്. ക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ വഴിപാടും ശംഖ് പൂജയാണ്. വഴിപാടായി കിട്ടിയ നൂറു കണക്കിനു ശംഖുകൾ സൂക്ഷിച്ചിരിക്കുന്നു. വിശിഷ്‌ട ദിനങ്ങളിൽ ശ്രീരാമപാദുക പൂജയും ഇവിടെയുണ്ട്.

ഭരത ക്ഷേത്രത്തിലെ ഉപദേവത സങ്കൽപ്പത്തിൽ പ്രാധാന്യത്തോടെ കിഴക്കോട്ടു ദർശനമായി മഹാദേവ ക്ഷേത്രവുമുണ്ട്. ദർശനം കഴിഞ്ഞെത്തുന്ന ഭക്‌തർ പ്രദക്ഷിണ വീഥിയിലൂടെ എത്തുക കുളത്തിനു മുന്നിലാണ്. മീനൂട്ട് പ്രധാനമാണ്. എല്ലാ ദിനവും രാവിലെ എട്ടുമുതൽ അന്നദാനവും ഭക്‌തർക്കായി ക്രമീകരിച്ചിരിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.