Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രമുറങ്ങുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

ambalapuzha-sree-krishna

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് പറയാൻ ഭക്തർക്ക് പരിഭവങ്ങളും പ്രാർത്ഥനകാലും ഏറെയാണ്. മനസുവച്ച് പ്രാർത്ഥിച്ചാൽ , പ്രാർത്ഥിക്കുന്ന കാര്യം ശുദ്ധോദ്ദേശത്തോടെയുള്ളതാണ് എങ്കിൽ അമ്പലപ്പുഴ തേവരത് നടപ്പാക്കിത്തരും എന്നാണ് ആലപ്പുഴക്കാരുടെ വിശ്വാസം. ആ വിശ്വാസം ശരി വയ്ക്കുന്നതാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭക്തരുടെ തിരക്ക്. 

ambalapuzha-sree-krishna12

എടുത്തു പറയത്തക്കരീതിയിൽ അനേകം ഐതിഹ്യങ്ങൾ ഉള്ള അത്യപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. ക്ഷേത്ര സങ്കൽപ്പ പ്രകാരം  മഹാവിഷ്ണുവിനെ പാര്‍ത്ഥസാരഥിയായാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വലതുകയ്യില്‍ ചമ്മട്ടിയും ഇടതുകയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്നതാണ് ഇവിടുത്തെ പ്രതിഷ്ഠയുടെ രൂപം. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ ഒന്നും തന്നെ ഇത്തരത്തിലുള്ള ഒരു രൂപ പ്രതിഷ്ഠിച്ചിട്ടില്ല. ഡി 790ല്‍ അന്നത്തെ നാട്ടുരാജാവായിരുന്ന ചെമ്പകശേരി പൂരാടം തിരുനാല്‍ ദേവനാരായണനാണ് ഈക്ഷേത്രം പണികഴിപ്പിച്ചത് എന്ന് പറയപ്പെടുന്നു. 

ambalapuzha-sree-krishna13

പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയെതെന്നാണ് മറ്റൊരു വിശ്വാസം. വില്വമംഗലം സ്വാമിയാരാണ് അമ്പലപ്പുഴ ക്ഷേത്രത്തിന് സ്ഥാനം നിര്‍ണ്ണയിച്ചത് എന്ന് ഐതിഹ്യമുണ്ട്. ക്ഷേത്രം സ്ഥാനം നിർണയിച്ച വിഗ്രഹ പ്രതിഷ്ഠ നടത്താൻ ഒരുങ്ങുമ്പോൾ അഷ്ടബന്ധം ഉറയ്ക്കാദി ഇരുന്നു. ഇതിനെ തുടർന്ന് ആ വഴി പോയ നാറാണത്തു ഭ്രാന്തൻ എത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തി എന്നാണ് പറയപ്പെടുന്നത്. 

നാറാണത്തു ഭ്രാന്തൻ വിഗ്രഹ പ്രതിഷ്ഠ നടത്തിയ രീതിയാണ് കൗതുകകരം. നാറാണത്തു ഭ്രാന്തൻ തന്റെ മീന്‍ ശ്രീകോവിലിന് പുറത്തുവച്ച് വായിലെ മുറുക്കാന്‍ തുപ്പി വിഗ്രഹം അതില്‍ ഉറപ്പിയ്ക്കുകയാണ് ഉണ്ടായത്. മുറുക്കാൻ അഥവാ താംബൂലം ഒഴുകിയ ആ പ്രദേശത്തെ പുഴ താംബൂലപുഴ എന്ന് അറിയപ്പെട്ടു. പിന്നീടത് ലോപിച്ച് അമ്പലപ്പുഴ എന്നായി മാറി എന്നാണ് ഐതിഹ്യം. 

ambalapuzha-sree-krishna11

അമ്പലപ്പുഴയുടെ പാൽപായസം മധുരം 

അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ടത് അമ്പലപ്പുഴയിലെ പാല്‍പ്പായസവും അമ്പലപ്പുഴ വേലകളിയും ആണ്. ഇവ രണ്ടും ക്ഷേത്രത്തെ സംബന്ധിച്ച ഏറെ പ്രശസ്തമാണ്. മറ്റു പാളപായങ്ങളിൽ നിന്നും തികസിച്ചും വ്യത്യസ്തമായ രുചിയാണ് അമ്പലപ്പുഴ പാൽപായസത്തിനുള്ളത്. ശ്രീകൃഷ്‌ണൻ നേരിട്ട് വന്നു ഇളക്കി ഉണ്ടാക്കിയതിനാലാണ് ഈ രുചി എന്ന് ഭക്തർ വിശ്വസിക്കുന്നു. 

ക്ഷേത്രാചാരങ്ങളാൽ ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. കൊടിയേറ്റ്, കുടവരവ്, ഏഴാം ഉത്സവം, കുട്ടവരവ്, നാടകശാല സദ്യ, അമ്പാട്ട് പണിക്കന്റെ വരവ് തുടങ്ങിയവ ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളാണ്. ഏറെ വിശാലമായ ഗോശാല ഇവിടുത്തെ പ്രത്യേകതയാണ്. തന്ത്രിമാരായ പുതുമന-കടിയക്കോൽ തന്ത്രിമാരുടെ മുഖ്യകാർമികത്വത്തിലാണ് കലശ ചടങ്ങ് നടക്കുന്നത്.

ഏഴു നാൾ നീണ്ടു നിൽക്കുന്ന വലിയ ഉത്സവമാണ് ഇവിടെ നടക്കുന്നത്. കുടവരവ്, ഏഴാം ഉത്സവം, കുട്ടവരവ്, നാടകശാല സദ്യ, തുടങ്ങിയ ആചാരങ്ങൾ ഇതിനോട് അനുബന്ധിച്ചതാണ് നടത്തുന്നത്. അഞ്ചാനകൾ നിരക്കുന്ന ഏഴാം ഉത്സവമാണ് ഏറെ പ്രശസ്തം. ഉത്സവം തുടങ്ങി ഒൻപതാം ദിവസമാണ് കുട്ടവരവ് എന്ന ചടങ്ങു നടക്കുന്നത്. 

പ്രസിദ്ധം നാടകശാലസദ്യ 

ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാല സദ്യ മധുരമൂറുന്ന ഐതിഹ്യത്തിന്റെ ഭാഗമാണ്.  വില്വമംഗലത്ത് സ്വാമിയാർ ഒരിക്കൽ ക്ഷേത്രദർശനത്തിനായി എത്തിയപ്പോൾ അവിടെ ഭഗവാനെ കണ്ടില്ല. ഈ സമയം നാടകശാലയിൽ ക്ഷേത്രജീവനക്കാർക്കുള്ള സദ്യ നടക്കുകയായിരുന്നു. ഭഗവാനെ തിരക്കി അവിടെ എത്തിച്ചേർന്ന സ്വാമിയാർ, ബാലന്റെ വേഷത്തിൽ സദ്യക്ക് നെയ്യ് വിളമ്പുന്ന ശ്രീകൃഷ്ണ ഭഗവാനെ കണ്ടു. അദ്ദേഹം  'കണ്ണാ' എന്നുവിളിച്ച് ചെന്നെങ്കിലും ഭഗവാൻ ഓടിമറഞ്ഞു എന്നാണ് ഐതിഹ്യം. ഇതിന്റെ സ്മരണ നിലനിർത്തുന്നതാണ് നാടകശാല സദ്യ. നാടകശാല സദ്യ നടക്കുമ്പോൾ ഭഗവാൻ ക്ഷേത്രത്തിലെ മണിക്കിണറിനു മുകളിൽ വന്നിരുന്ന് സദ്യ കാണുമെന്നാണ് വിശ്വാസം.

നാലുകൂട്ടം പ്രഥമൻ, നാലുകൂട്ടം ഉപ്പേരി, അവിയൽ, തോരൻ, പച്ചടി, കൂട്ടുകറി, പരിപ്പ്, സാമ്പാർ, കാളൻ, പാല്, പഞ്ചസാര, കൽക്കണ്ടം തുടങ്ങിയ വിഭവങ്ങൾ ചേർത്താണ് ക്ഷേത്രത്തിലെ നാടകശാല സദ്യ നടക്കുന്നത്. പ്രതിവർഷം ആയിരക്കണക്കിന് ആളുകളാണ് ഇതിൽ പങ്കെടുക്കുന്നത്.  

Your Rating: