Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്കേതികമുന്നേറ്റം ദരിദ്രർക്കുവേണ്ടിയാവണം

amrithanandhamayi ഐക്യരാഷ്ട്ര സംഘടന ഏജൻസിയായ യുണൈറ്റഡ് നേഷൻസ് അക്കാദമിക് ഇംപാക്ട് ന്യൂയോർക്കിൽ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിൽ മാതാ അമൃതാനന്ദമയി പ്രഭാഷണം നടത്തുന്നു

ന്യൂയോർക്ക്∙ ദരിദ്രരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സാങ്കേതിക മുന്നേറ്റത്തിനു പ്രാധാന്യം നൽകി സഹാനുഭൂതിയുടെയും അവബോധത്തിന്റെയും സമീകരണം സാധ്യമാക്കണമെന്നു മാതാ അമൃതാനന്ദമയി ശാസ്ത്രജ്ഞരോട് അഭ്യർഥിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് അക്കാദമിക് ഇംപാക്ടും (യുഎൻഎഐ) അമൃത സർവകലാശാലയും ചേർന്നു സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിൽ ‘ശാസ്ത്രവും ആത്മീയതയും തമ്മിലുള്ള അകലം കുറയ്ക്കുക’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു മാതാ അമൃതാനന്ദമയി.

അമൃത സർവകലാശാലയ്ക്കുപുറമേ സ്റ്റാൻഫഡ്, ഓക്സ്ഫഡ്, കേംബ്രിജ് തുടങ്ങിയ സർവകലാശാലകൾ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. ആഗോള സുസ്ഥിര വികസനത്തിൽ ഭാഗഭാക്കാകുന്ന ഗവേഷകരുടെ യോജിച്ചുള്ള പ്രവർത്തനം ലക്ഷ്യമാക്കി അമൃത സർവകലാശാല തയാറാക്കിയ ഓൺലൈൻ പോർട്ടലും ഉദ്ഘാടനം ചെയ്തു. യുഎൻഎഐ മേധാവി രാമു ദാമോദരന്റെ നേതൃത്വത്തിലാണ് പോർട്ടൽ തയാറാക്കിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.