Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറഫ സംഗമം

arafa പ്രാർഥനാനിർവൃതിയിൽ: മക്കയിൽ നിന്ന് ഹജ് ചടങ്ങുകൾക്കായി തീർഥാടക ലക്ഷങ്ങൾ കൂടാര നഗരമായ മിനായിലെത്തിയപ്പോൾ. 25 ലക്ഷത്തോളം തീർഥാടകർ ഇന്ന് അറഫ സംഗമത്തിൽ പങ്കെടുക്കും. ചിത്രം: സൗദി പ്രസ് ഏജൻസി

അതിരുകളില്ലാത്ത സാഹോദര്യത്തിന്റെ വിളംബരവുമായി അല്ലാഹുവിന്റെ അതിഥികൾ അണിനിരക്കുന്ന അറഫ സംഗമം ഇന്ന്. കാൽ കോടിയോളം തീർഥാടകർക്ക് ഇവിടെ ഒരേ അവകാശം. ഒരേ അവസരം. ഭക്‌തിയുടെ മേലാപ്പിനു കീഴിൽ പ്രൗഢിയും പ്രശസ്‌തിയുമെല്ലാം, പണവും പാണ്ഡിത്യവുമെല്ലാം അപ്രസക്തം. ‘അറഫയാണ് ഹജ്’ എന്ന മുഹമ്മദ് നബിയുടെ വചനത്തിന്റെ നേർസാക്ഷ്യമായി ഇസ്‌ലാമിക ലോകം ഇന്ന് ഇവിടെ സംഗമിക്കും.

പുലർച്ചയോടെ തന്നെ മിനായിൽ നിന്നു തീർഥാടകലക്ഷങ്ങൾ ഒഴുകിത്തുടങ്ങിയിരുന്നു. എളിമയുടെയും സമഭാവനയുടെയും ശുഭ്രവസ്ത്രം ധരിച്ചു പ്രാർഥനകളുരുവിട്ടെത്തിയ അവരുടെ ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തി മാത്രം. നടന്നുപോകുന്നവരായിരുന്നു അധികവും.

ളുഹർ സമയത്തിനു മുൻപേ നമീറ പള്ളിയിൽ എത്താനും പ്രവാചകൻ മുഹമ്മദ് നബി മനുഷ്യാവകാശ പ്രഖ്യാപനം (വിടവാങ്ങൽ പ്രസംഗം) നടത്തിയ ജബലുഹ്മയിൽ (കാരുണ്യത്തിന്റെ മല) ഇരിപ്പിടം കണ്ടെത്താനുമുള്ള തിടുക്കത്തിലായിരുന്നു അവർ. ഇന്നലെ മിനായിൽ എത്തിയ തീർഥാടകർ മുഴുവൻ സമയവും പ്രാർഥനയിൽ മുഴുകിയിരുന്നു.

ളുഹർ സമയം ആകുന്നതോടെ അറഫ സംഗമം അതിന്റെ പൂർണതയിലെത്തും. ഒരുമിച്ചു രണ്ടു നേരത്തെ നമസ്കാരം തീർഥാടകർ നമീറ പള്ളിയിൽ നിർവഹിക്കും. ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് ആൽ അഷെയ്ഖ് നമസ്കാരത്തിനു നേതൃത്വംനൽകും.

സൂര്യാസ്തമയത്തോടെ തീർഥാടകർ മുസ്ദലിഫയെ ലക്ഷ്യമാക്കി നീങ്ങും. മുസ്ദലിഫയിൽ രാത്രി താമസിച്ച് സുബഹി നമസ്കാരത്തിനു ശേഷം മിനായിലെത്തി ജംറയിൽ കല്ലേറുകർമം നിർവഹിക്കും. പിന്നീടു ബലിയറുത്തശേഷം തല മുണ്ഡനം ചെയ്തു പെരുന്നാൾ ആഘോഷങ്ങളിലേക്ക്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.