Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തിനിർഭരമായി ആറ്റുകാൽ പൊങ്കാല ; ചിത്രങ്ങൾ കാണാം

ponkala-m ആറ്റുകാൽ പൊങ്കാല. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ പുണ്യനിറവിൽ അനന്തപുരി, ആറ്റുകാലമ്മയ്ക്ക് ഭക്തലക്ഷങ്ങളുടെ പൊങ്കാല. നിറഞ്ഞുതുളുമ്പിയ പൊങ്കാല കലങ്ങളിൽ ഇഷ്‌ടവരദായിനിയുടെ അനുഗ്രഹതീർഥം പതിച്ചതോടെ അനന്തപുരിയുടെ വീഥികൾ നിറഞ്ഞ സ്ത്രീമനസുകൾക്ക് സായൂജ്യമായി.

ponkala-3-r ആറ്റുകാൽ പൊങ്കാല. ചിത്രം: റിങ്കു രാജ് മട്ടാഞ്ചേരിയിൽ
ponkala-1r ആറ്റുകാൽ പൊങ്കാല. ചിത്രം: റിങ്കു രാജ് മട്ടാഞ്ചേരിയിൽ
RRM_attukal 9517 ആറ്റുകാൽ അമ്മയ്ക്ക് പെ‍ാങ്കാല നിവേദ്യം അർപ്പിക്കാൻ അടുപ്പുകളും കൂട്ടി ക്ഷേത്ര മൈതാനിയിൽ കാത്തിരിക്കുന്ന ഭക്തർ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒന്നിക്കുന്ന പുണ്യ ദിനത്തിനായുള്ള ഭക്തമാനസങ്ങളുടെ കാത്തിരിപ്പിന് വിരാമം. ആറ്റുകാൽ അമ്മയുടെ അനുഗ്രഹ തീർഥം പൊങ്കാല കലങ്ങളിൽ ഏറ്റുവാങ്ങാൻ അനന്തപുരിയിലേക്ക് ഒഴികിയെത്തിയത് ഭക്ത ലക്ഷങ്ങൾ. ശുദ്ധ പുണ്യാഹത്തോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം. ക്ഷേത്ര മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി തിടപ്പള്ളിയിൽനിന്നുള്ള തീ പണ്ടാര അടുപ്പിൽ പകർന്നതിന് പിന്നാലെ നഗര വീഥികളിലെ നോക്കെത്താ ദൂരത്തോളമുള്ള പൊങ്കാല അടുപ്പുകളും ജ്വലിച്ചു. ഉയർന്നു പൊന്തുന്ന പുകച്ചുരുളുകൾക്കൊപ്പം ദേവീ മന്ത്രങ്ങളും ഉച്ചസ്ഥായിയിൽ.

aerial-view ആറ്റുകാൽ പൊങ്കാലയുടെ ആകാശദൃശ്യം

ആറ്റുകാൽ ദേവിയ്ക്ക് പൊങ്കാലയർപ്പിക്കൻ പതിവുപോലെ സിനിമ- സീരിയൽ താരങ്ങൾ എത്തി. നടി ചിപ്പി അടക്കം താരങ്ങൾ പതിവുപോലെ പൊങ്കാലയിട്ടു. ഗവർണർ‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ ഭാര്യ സരസ്വതി സദാശിവം, എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്ത് തുടങ്ങിയവരും പൊങ്കാല സമർപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന നടി കൽപനയുടെ ഒാർമകളും നിറഞ്ഞുനിന്നു.

നടി വിധുബാലയും ഗായിക രാജലക്ഷ്മിയും പ്രമുഖ സീരിയിൽ താരങ്ങളും പൊങ്കാലയ്ക്കെത്തി. ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലിന് മുന്നിൽ തന്നെയായിരുന്നു താരങ്ങള്‍ ഇത്തവണയും അടുപ്പുകൂട്ടിയത്. സ്ത്രീ ശാക്തീകരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ പൊങ്കാല.

ഗവർണർ പി.സദാശിവത്തിന്റെ ഭാര്യ സരസ്വതി സദാശിവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ക്ഷേത്രപരിസരത്ത് പൊങ്കാലയിട്ടു.

Your Rating: