Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപമാലമാസാചരണം ഭക്തിനിര്‍ഭരമാക്കാന്‍ 'ആവേമരിയ' ആപ്പ്

Ave Maria

ക്രൈസ്തവര്‍ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ ജപമാല ആചരണത്തിന് നൂതന സൗകര്യമൊരുക്കി ഒരു ആന്‍ഡ്രോയിഡ് ആപ്പ്. സിഎംഐ സഭയുടെ തൃശൂര്‍ ദേവമാതാ പ്രൊവിന്‍സിന്റെ പാസ്റ്ററല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് 'ആവേമരിയ' എന്നു പേരിട്ടിരിക്കുന്ന ഈ ആപ്പ് പുറത്തിറക്കുന്നത്. ജപമാലായ്ക്കുള്ള ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിരവധി ലഭ്യമാണെങ്കിലും തികച്ചും വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന 'ആവേ മരിയ ആപ്പ്' പ്രാര്‍ത്ഥനയ്ക്ക് പുതിയ അനുഭവം പ്രദാനം ചെയ്യുമെന്ന് പാസ്റ്ററല്‍ കൗണ്‍സിലര്‍ ഫാ.തോമസ് ചക്കാലമറ്റത്ത് സിഎംഐ അറിയിച്ചു.

ജപമാല ചൊല്ലി കേള്‍ക്കുവാനുള്ള ഓഡിയോ മോഡ്, വായിക്കുവാനുള്ള റീഡിംഗ് മോഡ്, ഗാനരൂപത്തിലുള്ള ലുത്തിനിയ, ജപമാലമണികള്‍ കൈകളില്‍ ഉപയോഗിക്കുന്ന അനുഭവം പ്രദാനം ചെയ്യുന്ന വെര്‍ച്വല്‍ റോസറി തുടങ്ങിയവ ഈ ആപ്ലിക്കേഷന്റെ സവിശേഷകളാണ്. ആപ്പ് തുറന്നാല്‍ 'പ്രേ' എന്ന ബട്ടണമര്‍ത്ഥിയാല്‍ 53 മണികളുള്ള ജപമാല സ്‌ക്രീനില്‍ തെളിയും. അതില്‍ കുരിശിന്റെ ഭാഗത്ത് അമര്‍ത്തിയാല്‍ ജപമാല തുടങ്ങുകയായി. ഓരോ ജപമാല മണികളിലൂടേയും ഉപയോഗിക്കുന്നവര്‍ക്ക് സ്‌ക്രിനില്‍ തന്നെ എണ്ണം പിടിച്ച് പോകാനുമാകും. 

കൂടാതെ പ്രര്‍ത്ഥനാസമയങ്ങള്‍ അറിയിക്കുവാനുള്ള അലാറം, യൂസര്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുവാനുള്ള സൗകര്യം തുടങ്ങിയവയും ആപ്ലിക്കേഷനില്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്രദമായ ഒത്തരി ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയ ഡിയോ ക്രിയേഷനാണ് ഈ ആപ്ലിക്കേഷനും രൂപം നല്‍കിയിരിക്കുന്നത്. ജപമാലയുടെ ഇംഗ്ലീഷ് വേര്‍ഷനാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മുമ്പ് 'ചാവറദര്‍ശന്‍' എന്ന പേരിലുള്ള പ്രാര്‍ത്ഥനാ ആപ്ലിക്കേഷനും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.