Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മള്ളിയൂരിൽ സ്‌മൃതി മണ്ഡപവും ഭാഗവതാശ്രമവും നിർമിക്കും

Malliyoor Ganapathi Temple

കോട്ടയം∙ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സ്‌മരണയ്‌ക്കായി മള്ളിയൂരിൽ സ്‌മൃതിമണ്ഡപവും ഭാഗവതാശ്രമവും നിർമിക്കാനുള്ള രൂപരേഖ തയാറായി. മള്ളി യൂർ ആധ്യാത്മികപീഠത്തിന്റെ നേതൃത്വത്തിലായിരിക്കും സ്‌മൃതി മണ്ഡപവും ഭാഗവതാശ്രമവും നിർമിക്കുകയെന്നു മള്ളിയൂർ മഹാഗണപതി ക്ഷേത്രം ട്രസ്റ്റി മ ള്ളിയൂർ ദിവാകരൻ നമ്പൂതിരി പറഞ്ഞു.

ഭാഗവത സന്ദേശങ്ങളുടെ പൊരുൾ ലക്ഷക്കണക്കിനു ഭക്‌തർക്കു പകർന്നു നൽകിയ ഭാഗവതഹംസത്തിന്റെ ഓർമ നിലനിർത്താൻ സ്‌ഥാപിക്കുന്ന സ്‌മൃതി മണ്ഡപ ത്തിന്റെ ഭാഗമായി ലൈബ്രറിയും മ്യൂസിയവും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. മള്ളിയൂർ ശങ്കരൻ നമ്പൂതിരി ഉപയോഗിച്ചിരുന്ന ഭാഗവതം ഉൾപ്പെടെയുള്ള വസ്‌തുക്കൾ ഇവിടെ സൂക്ഷിക്കും. വിവിധ ഭാഷകളിലുള്ള ഭാഗവതത്തിന്റെ ശേഖരവും ഉണ്ടായിരിക്കും.

ദിവസവും ഭാഗവത പാരായണം നടത്തുകയും ധ്യാനത്തിനും മറ്റും സൗകര്യം ഒരുക്കുകയും ചെയ്യുന്നതിനുവേണ്ടിയാണു ഭാഗവതാശ്രമം സ്‌ഥാപിക്കുന്നത്. വൈഷ്ണവ ഗണപതി സങ്കല്പത്തിൽ പ്രസിദ്ധമായ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവത്തിനു ഒരുക്കങ്ങൾ പൂർത്തിയായി. ഉത്സവം 12നു ആരംഭിക്കും. 19നു സമാപിക്കും. വിനായക ചതുർഥി ദിനമായ 18നു പതിനായിരത്തെട്ട് നാളികേരത്തിന്റെ മഹാഗണപതി ഹോമവും ഗജ പൂജ യും കുടമാറ്റവും ഉണ്ടായിരിക്കും. സിനിമാതാരം ജയറാമും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, ചലച്ചിത്രനടി പാർവതി ജയറാ മിന്റെ ഭരതനാട്യം, പെരുവനം കുട്ടൻമാരാരുടെ പഞ്ചാരി മേളം, മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പാണ്ടിമേളം എന്നിവയാണ് പ്രധാന പരിപാടികൾ.

വിനായക ചതുർഥി ഉത്സവത്തിനു 12നു 10.30നു തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരി കൊടിയേറ്റും. ഗണേശ മണ്ഡപത്തിൽ വൈകിട്ട് ഏഴിനു മൈസൂർ ച ന്ദൻകുമാറിന്റെ പുല്ലാങ്കുഴൽ കച്ചേരി, 13നു ഏഴിനു അശ്വതിനായരുടെ നൃത്തം, 14നു ഏഴിനു ചലച്ചിത്രതാരം ലക്ഷ്മി മോനോന്റെ ഭരതനാട്യം, 15നു 6.30നു ദക്ഷയാ ഗം കഥകളി, 16നു 7.30നു ശുകപുരം ദിലീപിന്റെ പാണ്ടിമേളം, 17നു 6.30നു ചലച്ചിത്രതാരം ജയറാമും 111 ൽപരം കലാകാരന്മാരും അവതരിപ്പിക്കുന്ന പഞ്ചാരിമാളം, തു ടർന്നു ചലച്ചിത്രനടി പാർവതി ജയറാമിന്റെ ഭരതനാട്യം.

വിനായകചതുർഥി ദിനമായ 18നു 5.30നു 10,008 നാളികേരത്തിന്റെ മഹാഗണപതി ഹോമം ആരംഭിക്കും. 10.30 മുതൽ ഭക്തജനങ്ങൾക്കു ഗണപതി ഹോമം പൂജ ദർ ശിക്കുന്നതിനു അവസരമുണ്ടാകും. 11നു ഗജപൂജ ആരംഭിക്കും. തുടർന്നു നടക്കുന്ന കാഴ്ചശ്രീബലിയിൽ പെരുവനം കുട്ടൻമാരാരും സംഘവും പഞ്ചാരിമേളം അവ തരിപ്പിക്കും. 2.30നു നെന്മാറ ബ്രദ്ഴ്സിന്റെ നാദസ്വരക്കച്ചേരി. വൈകിട്ട് 5.30നു കാഴ്ചശ്രീബലിയിൽ പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റവും മട്ടന്നൂർ ശങ്കരൻ കു ട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളവും ഉണ്ടായിരിക്കും.

ആറാട്ട് ദിവസമായ 19നു വൈകിട്ട് 4.30നു കൊടിയിറക്ക്, തുടർന്നു ക്ഷേത്രക്കുളത്തിൽ ആറാട്ട്. 6.45നു കോഴിക്കോട് പ്രശാന്ത് വർമയും സംഘവും അവതരിപ്പിക്കുന്ന നാമഘോഷ ജപലഹരി. കൊടിയേറ്റ്, വിനായകചതുർഥി, ആറാട്ട് എന്നീ ദിവസങ്ങൾ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ ഒൻപതിനു ഉത്സവബലിയും 11.30നു ഉത്സവബലി ദർശനവും ഉണ്ടായിരിക്കുമെന്നു ക്ഷേത്രം ട്രസ്റ്റി മള്ളിയൂർ ദിവാകരൻ നമ്പൂതിരി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.